‘മാനേജറുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ല’

തിരുവനന്തപുരം: മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജറെ സസ്‌പെന്റ് ചെയ്തതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മാനേജറുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ തീരുമാനം തെറ്റെന്ന് ജനങ്ങള്‍ പറയുമെന്ന് കരുതുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ജീവനക്കാരന്‍ ചെയ്യാമോ? പരിശോധിച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉണ്ട്. എന്നിട്ടും 13 ഉത്പന്നങ്ങളില്ലെന്ന് എഴുതി വച്ചു. ഈ സ്റ്റോറിലെ സാധനങ്ങളെല്ലാം വിറ്റുള്ള വരുമാനംകൊണ്ട് ജീവിക്കുന്ന ആളല്ലേ മാനേജര്‍, എന്നിട്ട് ഇങ്ങനെ ചെയ്യാമോ എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കില്‍ മാനേജര്‍ ഇങ്ങനെ ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല, സസ്‌പെന്‍ഷന്‍ നടപടികള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തിയെന്നും ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്നതിനാണ് സസ്‌പെന്‍ഷനെന്നുമാണ് സപ്ലൈകോ റീജിയണല്‍ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവിലെ വിശദീകരണം. ഇതോടെ നിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഓണക്കിറ്റ് ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നതിലും മന്ത്രി പ്രതികരിച്ചു. കിറ്റ് എല്ലാര്‍ക്കും കൊടുത്ത കാലം കേരളത്തിലുണ്ടായിരുന്നു. മറ്റേതെങ്കിലും സംസ്ഥാനം ഇങ്ങനെ ചെയ്തിട്ടുണ്ടോ? സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങള്‍ കൊവിഡ് സമയത്ത് ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ട് ഓരോ മാസവും കിറ്റ് കൊടുത്തു. എന്തിന് കിറ്റ് എല്ലാവര്‍ക്കും കൊടുത്തു എന്നതായിരുന്നു അന്ന് ചര്‍ച്ച. ഇന്ന് എല്ലാവര്‍ക്കും കൊടുക്കാത്തതെന്തിനെന്ന് ചോദിക്കുന്നു. ഇത്തരം വിഷയങ്ങള്‍ അടിസ്ഥാന രഹിതമാണ്. അര്‍ഹതപ്പെട്ടവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അവരെ കൂടെ നിര്‍ത്തുകയാണ് വേണ്ടത്. കിറ്റ് നല്‍കുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും. അതിസമ്പന്നര്‍ക്ക് കിറ്റിന്റെ ആവശ്യമില്ലല്ലോ. കിറ്റ് അനിവാര്യമായവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കല്യാണ വീടുകളിലെ നേർക്കാഴ്ചയുമായി ഒടിടി വരവറിയിച്ച് ‘പൊന്മാൻ ‘

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജ്യോതിഷ് ശങ്കറിന്റെ...

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

പണി പാളിയോ? സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിങ് ആപ്പുകളിലേക്ക്!

കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കുമ്പോൾ ചെന്നെത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കാണെന്ന പരാതികളാണ്...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

സിപിഎം ഭീഷണിക്കു പിന്നാലെ നടപടി; തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി

കണ്ണൂർ: സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!