തൃശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള സ്‌നേഹാദരസൂചകമായി പുഷ്പചിത്രം രൂപകല്പന ചെയ്ത് ഫ്യൂസോ ഫ്രണ്ട്‌സ് കൂട്ടായ്മ. മുപ്പതിനായിരത്തോളം ഡ്രൈ ഫ്ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തിലായാണ് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരുക്കിയത്. എടമുട്ടത്ത് ഫ്യൂസോ ഫുഡ് കോര്‍ട്ടിന്റെ ടര്‍ഫിലാണ് ചിത്രമൊരുക്കിയത്.
25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ 25*20 വലുപ്പമുള്ള ബോര്‍ഡില്‍ ഒട്ടിച്ചുവച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം തീര്‍ത്തത്.
അഷറഫ് കെ. അലി, ജസീം കെ. ഹംസ, ജിതേഷ് വി. ഗോപിനാഥ് എന്നീ ഫ്യൂസോ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിനാണ് ജനങ്ങള്‍ക്ക് വീക്ഷിക്കാവുന്നവിധം ഈ മനോഹര ചിത്രം ഒരുക്കിയത്.
കെ.എം. ഫിറോസ്, എ.എ. അന്‍സാരി, എ.എ. ഷിയാസ്, പി.എസ്. റിഷാദ്, പി.എ. ഫാസില്‍, പി.എ. ഫവാസ്, സജീര്‍ ഇബ്രാഹിം, സഗീര്‍, ബിനോയ്ലാല്‍, ഒ.എസ്. ഷൈന്‍, ഫൈസല്‍ അലി, സലാഹുദ്ദീന്‍, മജീദ് എന്നിവരും ചിത്ര നിര്‍മാണത്തില്‍ പങ്കെടുത്തു. ടിഎന്‍ പ്രതാപന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രം കാണാനെത്തിയിരുന്നു