web analytics

സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ നിയന്ത്രണ രേഖ മറി കടന്നു; മകനെ ഹോട്ടലിൽ ഇരുത്തിയ ശേഷം യുവതി പോയത് പാക്കിസ്ഥാനിലേക്ക്

നാഗ്പൂർ: നിയന്ത്രണ രേഖ കടന്ന് നാ​ഗ്പൂർ സ്വദേശിനി പാകിസ്ഥാനിലേക്ക് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കഴിഞ്ഞബുധനാഴ്ച്ചയാണ് നഴ്സായ സുനിത കാർ​ഗിലിലൂടെ പാകിസ്ഥാനിലേക്ക് കടന്നത്. നാൽപ്പത്തിമൂന്നുകാരിയായ സുനിത ഓൺലൈൻ വഴി പാകിസ്ഥാനിലെ ഒരു പാസ്റ്ററെ പരിചയപ്പെട്ടിരുന്നു.

ഇയാളെ കാണാനായാണ് പതിനഞ്ച് വയസുള്ള മകനെ ഇന്ത്യയിൽ ഉപേക്ഷിച്ച ശേഷം പാകിസ്ഥാനിലേക്ക് അനധികൃതമായി കടന്നത്.

നിലവിൽ പാകിസ്ഥാൻ പട്ടാളത്തിൻ്റെ പിടിയിലാണ് യുവതിയെന്നാണ് അധികൃതർ വിശദമാക്കുന്നത്. അതിർത്തിയോട് ചേർന്നുള്ള പാക് ഗ്രാമങ്ങളിലുള്ളവർ അപരിചിയതയായ യുവതിയെ പറ്റി അധികൃതരെ അറിയിക്കുകയായിരുന്നു.

ഇതോടെയാണ് പാക് അധികൃതർ യുവതിയെ പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി കടക്കും മുൻപ്15 വയസ് പ്രായമുള്ള മകനെ ഹന്ദർമാനിലെ ഹോട്ടലിൽ താൻ തിരികെ വരും വരെ തങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ നിയന്ത്രണ രേഖ മറികടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

യുവതി തന്ത്രപരമായി നിയന്ത്രണ രേഖ മറികടക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതിർത്തിയിൽ ഇത്ര രൂക്ഷമായ സംഘർഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ നിയന്ത്രണ രേഖ മറി കടന്നുവെന്ന കാര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാർഗിലിലെ അതിർത്തി ഗ്രാമമായ ഹന്ദർമാനിൽ ഉപേക്ഷിച്ച ശേഷം സുനിത പോയത്. താൻ പോയി മടങ്ങി വരാമെന്നും ഇവിടെ തന്നെ കാത്തു നിൽക്കണമെന്നും നിർദ്ദേശിച്ചാണ് അമ്മ പോയതെന്നാണ് മകൻ പോലീസിന് മൊഴി നൽകിയിട്ടുള്ളത്.

സുനിത മടങ്ങി വരാതിരുന്നതോടെ ഗ്രാമവാസികൾ മകനെ പൊലീസിൽ ഏൽപ്പിച്ച ശേഷം സുനിതയുടെ ഫോണും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ച് കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് സുനിത നിയന്ത്രണ രേഖ കടന്നത്. കാർഗിലിലൂടൊയിരുന്നു യുവതി പാകിസ്ഥാനിലെത്തിയത്. മൂന്നാം ശ്രമത്തിലാണ് സുനിത അതിർത്തി കടന്നതെന്നാണ് സൂചന.

നേരത്ത അട്ടാരി വാഗ അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് കടക്കാനും സുനിത ശ്രമിച്ചിരുന്നതായും വിവരമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

Related Articles

Popular Categories

spot_imgspot_img