web analytics

യുകെയിൽ ജോലി ചെയ്യാതെ ഷിഫ്റ്റുകളുടെ വേതനം വ്യാജരേഖകള്‍ ചമച്ച് തട്ടിച്ച് നേഴ്സ്…! ഒടുവിൽ ലഭിച്ച ശിക്ഷ ഇങ്ങനെ:

യുകെയിൽ ജോലി ചെയ്യാതെ ഷിഫ്റ്റുകളുടെ വേതനം വ്യാജരേഖകള്‍ ചമച്ച് തട്ടിയ മുന്‍ നഴ്സിന് ജയിൽ ശിക്ഷ. 18 മാസത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഉയര്‍ന്ന നിരക്കില്‍ വേതനം ലഭിക്കുന്ന നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്തതായാണ് ഇയാള്‍ രേഖകള്‍ ഉണ്ടാക്കിയത് സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തി എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ഇത്തരത്തിൽ 70,000 പൗണ്ടിലധികം ഇയാൾ തട്ടിച്ചതായാണ് കേസ്.

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ 185 ഓവര്‍ ടൈം ഷിഫ്റ്റുകള്‍ ചെയ്തതായാണ് ഇയാള്‍ രേഖകള്‍ ചമച്ചത്. ഇതിലൂടെ , തൊഴിലുടമ ഇയാളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഇയാള്‍ ദുരുപയോഗം ചെയ്തതായി കോടതി നിരീക്ഷിച്ചു. അന്വേഷണം നടക്കുമ്പോള്‍ തന്നെ ട്രസ്റ്റ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.

വ്യാജ രേഖയുണ്ടാക്കിയ 185 ഷിഫ്റ്റുകളില്‍ ഇയാള്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനോ, ആശുപത്രി വിട്ട് പോയതിനോ രേഖകള്‍ ഇല്ലെന്നും വക്താവ് പറഞ്ഞു. വേതനവും ഹോളിഡേ പെയുമായി 72,623,71 പൗണ്ടാണ് ഇയാള്‍ അനധികൃതമായി കൈക്കലാക്കിയത്.

ബ്രാഡ്‌ഫോര്‍ഡ്, എഡ്മണ്ട് റോഡിലെ താമസക്കാരനായ ഡീന്‍ ആര്‍മിറ്റേജ് മാനസികാരോഗ്യ കേന്ദ്രത്തിലെ ടീം ലീഡര്‍ ആയിരുന്ന സമയത്തായിരുന്നു ഈ തട്ടിപ്പ് നടത്തിയത്. എന്ന് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ട്രസ്റ്റ് വക്താവ് അറിയിച്ചു.

2019 നും 2021 നും ഇടയില്‍ ഈ തട്ടിപ്പ് നടത്തുന്ന സമയത്ത് ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്നും അതുവഴി വളരെയധികം കടം ഐയ്ക്ക് ഉണ്ടായിരുന്നതായും ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയിലെ വിചാരണയ്ക്കിടെ കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 20 ഓളം പേർക്ക് പരിക്ക്

തൃശൂർ: രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കുന്നംകുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു....

Related Articles

Popular Categories

spot_imgspot_img