web analytics

യുകെയിൽ മലയാളി യുവാവിനു ദാരുണാന്ത്യം…! കോഴിക്കോട് സ്വദേശി വിടവാങ്ങിയത് വെറും 32 വയസ്സിൽ; ചെറുപ്പക്കാരുടെ മരണങ്ങൾ തുടർക്കഥയാകുമ്പോൾ ആശങ്കയിൽ മലയാളികൾ

യുകെയിലെ മലയാളികളുടെ മരണവാർത്തകൾ അവസാനിക്കുന്നില്ല എന്നത് വലിയ ആശങ്കയായി മലയാളികൾക്കിടയിൽ പടരുകയാണ്. ഇതിൽ അവസാനത്തേതാണ് ഇന്ന് പുറത്തുവരുന്ന വാർത്ത.
കോഴിക്കോട് സ്വദേശി അഖില്‍ സൂര്യകിരണി (32) നെ ലെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാർത്ത പുറത്തുവരുമ്പോൾ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന മരണനിരക്കിൽ ആശങ്ക ഉയരുകയാണ്.

വെറും 32 വയസ്സ് മാത്രമുള്ള യുവാവിന്റെ ജീവനെടുത്തത് ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ അഖിലിനെ വീട്ടില്‍ കണ്ടെത്തിയത്.

പോലീസില്‍ അറിയച്ചതിനെതുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം ഇപ്പോള്‍ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റോയല്‍ മെയിലില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍. പഠിക്കാനായി യുകെയിലെത്തിയ യുവാവ് പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള സ്റ്റേ ബാക്ക് വിസയില്‍ കഴിയവേയാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്.


നാട്ടിലുള്ള ബന്ധുക്കളുമായി സുഹൃത്തുക്കള്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. അഖിലിന്റെ വേർപാടിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍...

Related Articles

Popular Categories

spot_imgspot_img