web analytics

വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി ആംബുലന്‍സ് ഡ്രൈവറും ജീവനക്കാരിയും

പാലക്കാട്: വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി 108 ആംബുലന്‍സിലെ ഡ്രൈവറും ജീവനക്കാരിയും.

അട്ടപ്പാടി മേലെമുള്ളിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി മണിമേഖല (21) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ പ്രസവിച്ചത്.

ഇന്നലെ രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ചിത്രയാണ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്.

കണ്‍ട്രോള്‍ റൂമില്‍നിന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് ഇന്നലെ രാവിലെ 6.22-ന് സന്ദേശം കൈമാറി. 6.44-ന് ആംബുലന്‍സ് മേലെ മുള്ളിയിലെത്തി.

കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിലെ ഡ്രൈവര്‍ രഞ്ജിത്‌മോനും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്‍.എ. ദിവ്യയുമാണ് യുവതിക്ക് രക്ഷകരായത്.

22 കിലോമീറ്റര്‍ 22 മിനിറ്റില്‍ ഓടിയെത്തിയാണ് ഇവർ മണിമേഖലയെ ആശുപത്രിയിൽ എത്തിച്ചത്.

ദിവ്യ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടിബന്ധം വേര്‍പെടുത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയ ഉടൻ അമ്മയെയും കുഞ്ഞിനെയും കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

Other news

പ്രശാന്തിന് എട്ടാം ‘അടി’; നിയമസഭാ ഫലത്തിന് തൊട്ടുപിന്നാലെ വീണ്ടും സസ്‌പെൻഷൻ; ‘എന്തുകാര്യത്തിന്’ എന്ന് മറുപടി

പ്രശാന്തിന് എട്ടാം 'അടി'; നിയമസഭാ ഫലത്തിന് തൊട്ടുപിന്നാലെ വീണ്ടും സസ്‌പെൻഷൻ; 'എന്തുകാര്യത്തിന്'...

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം കൊല്ലം:...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. പ്രതീക്ഷിച്ച...

Related Articles

Popular Categories

spot_imgspot_img