web analytics

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും കടുംപിടുത്തമില്ല.

ലൈംഗിക ന്യൂനപക്ഷങ്ങൾ അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുടെ കാര്യത്തിൽ എല്ലായ്പ്പോഴും സമഭാവം പ്രകടിപ്പിക്കാറുണ്ട്.

പാവങ്ങളുടെയും അഭയാർത്ഥികളുടെയും രക്ഷകനായും പലപ്പോഴും നിലപാട് എടുത്തിട്ടുള്ള ഇദ്ദേഹത്തെ ഇക്കാരണം കൊണ്ട് തന്നെ പോപ്പ് ഫ്രാൻസിസിന് യോഗ്യനായ പിന്ഗാമിയെന്ന് കണക്കുകൂട്ടുന്നു.

അമേരിക്കയിലാണ് ജനിച്ചു വളർന്നെങ്കിലും ഇരട്ട പൗരത്വമുണ്ട് പുതിയ മാർപാപ്പാ ലിയോ പതിനാലാമന്. വൈദികനായും മെത്രാനായും പത്തുവർഷത്തിലേറെ ജോലിചെയ്ത പെറുവിൻ്റെ പൗരത്വവും കർദിനാൾ റോബർട്ടിനുണ്ട്.

വൈദികപഠനത്തിനായി ഇരുപത്തിയേഴാം വയസിൽ റോമിലെത്തിയ അദ്ദേഹം മിഷനറിയായാണ് പെറുവിലെത്തിയത്.

വിപുലമായ ലോകപരിചയം കൈമുതലായുള്ളത് കൊണ്ടാകണം പോപ്പ് ഫ്രാൻസിസിനെ പോലെ പല കാര്യങ്ങളിലും പുരോഗമന കാഴ്ചപ്പാടുണ്ട് പുതിയ പാപ്പാക്ക്.

അതേസമയം ഒരുകാര്യത്തിൽ സഭയിലെ പാരമ്പര്യവാദികൾക്ക് ആശ്വസിക്കാം. സ്ത്രീകളുടെ പൗരോഹിത്യത്തിൻ്റെ കാര്യത്തിൽ പോപ്പ് ഫ്രാൻസിസിൻ്റെ അതേ നിലപാടാണ് പുതിയ പാപ്പ ലിയോ പതിനാലാമനും.

വത്തിക്കാൻ്റെ അധികാരശ്രേണിയിൽ സ്ത്രീകൾക്ക് നിർണായക സ്ഥാനം നൽകുകയും പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകലിന് തുടക്കം കുറിക്കുകയും ചെയ്ത പോപ്പ് ഫ്രാൻസിസ് പക്ഷെ പൗരോഹിത്യം പുരുഷൻമാരുടെ കുത്തകയാണെന്ന് തന്നെ വിശ്വസിച്ചു. അതേ പാതയിലാണ് ലിയോ പതിനാലാമനും.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത ഇന്നത്തെ ദിവസഫലം പ്രകാരം...

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട് സ്വദേശിക്ക് ആശ്വാസം

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട്...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

Related Articles

Popular Categories

spot_imgspot_img