web analytics

യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്ന് മമ്മൂട്ടി, ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നുവെന്ന് മോഹൻലാൽ

പാക് ഭീകര കേ​ന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും മോഹൻലാലും. യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് മമ്മൂട്ടി സിന്ദൂർ ഓപറേഷനെ പറ്റി ഫേസ്ബുക്കിൽ കുറിച്ചത്.

ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നുവെന്ന് മോഹൻലാലും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം ഓപറേഷൻ സിന്ദൂർ എന്നെഴുതിയ ചിത്രം മോഹൻലാൽ കവർഫോട്ടോ ആക്കിയിട്ടുമുണ്ട്.

സൈനിക നടപടിക്ക് പിന്നാലെ സൈന്യം പങ്കുവെച്ച അതേ ചിത്രമാണ് മോഹൻലാൽ കവർഫോട്ടോ ആക്കിയിരിക്കുന്നത്.”കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ നിശ്ചദാർഢ്യത്തിന്റെ പ്രതീകമായാണ് നമ്മൾ സിന്ദൂരം ധരിക്കുന്നത്.

ഞങ്ങളെ വെല്ലുവിളിച്ചാൽ നിർഭയരും മുമ്പത്തേക്കാൾ ശക്തരുമായി നമ്മൾ ഉയിർത്തെഴുന്നേൽക്കും. ഇന്ത്യൻ കര-വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നു. നിങ്ങളുടെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നു​”- ജയ്ഹിന്ദ് -എന്നാണ് മോഹൻലാൽ കുറിച്ചത്.

നമ്മുടെ യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നു. രാജ്യംവിളിക്കുമ്പോൾ ഇന്ത്യൻ സൈന്യം മറുപടി നൽകുന്നുവെന്ന് ‘ഓപറേഷൻ സിന്ദൂർ’ വീണ്ടും തെളിയിച്ചു. ജീവനുകൾ സംരക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങൾ രാജ്യത്തിന് അഭിമാനം, ജയ്ഹിന്ദ്’-എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img