നാഷനൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ്

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇരുവർക്കും നോട്ടീസ് അയച്ചത്.

ഇഡി നല്‍കിയ കുറ്റപത്രത്തിൽ മറുപടി അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ കൂടുതൽ തെളിവുകൾ ഇഡി ഇന്ന് കോടതിയിൽ നല്‍കിയിരുന്നു. സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയാണ് കേസ് പരിഗണിച്ചത്. ഈ മാസം 7ന് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി നോട്ടീസ് അയക്കാന്‍ വിസമ്മതിച്ചിരുന്നു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാനാണ് കോടതി ഇഡിക്ക് നിര്‍ദേശം നൽകിയിരുന്നത്. ഇന്ന് കൂടുതൽ തെളിവുകൾ കോടതിയില്‍ ഹാജരാക്കിയതോടെയാണ് കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ചത്.

നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തെന്നും ആണ് പ്രധാന ആരോപണം.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കേരളത്തിൽ ഇന്ന് ഇടിവെട്ടി മഴ പെയ്യും; ആറ് ജില്ലകളിൽ റെഡ് അലേർട്ട്

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ...

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം ഫരീദാബാദ്: എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച്...

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു സൂചന

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു...

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

Related Articles

Popular Categories

spot_imgspot_img