web analytics

പുലിപ്പല്ലാണോയെന്ന് അറിയില്ല; രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ല; റാപ്പർ വേടൻ പറയുന്നത്

കൊച്ചി : താൻ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പർ വേടൻ. താൻ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ കയ്യിലുള്ളത് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് അറിയില്ലെന്നും റാപ്പർവേടൻ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വേടന്റെ പ്രതികരണം.

പുലിപ്പല്ല് കൈവശം വെച്ച കേസിൽ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം സംസ്ഥാനവനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്ലാൻഡിൽ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടൻ അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

തിങ്കളാഴ്ച ഹിൽപ്പാലസ് പൊലീസ് വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ലാറ്റിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഈ കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തി.

കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പൊലീസ് എത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് എഫ്‌ഐആറിൽ ചുമത്തിയിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

“മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു

"മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി"; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു കൊച്ചി:...

കുവൈത്തിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവല്ല സ്വദേശിയായ യുവാവ് അന്തരിച്ചു

കുവൈത്തിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവല്ല സ്വദേശിയായ യുവാവ് അന്തരിച്ചു കുവൈത്ത് സിറ്റി:...

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

Related Articles

Popular Categories

spot_imgspot_img