web analytics

പാകിസ്ഥാൻ ഡിസൈനർക്കൊപ്പം ഫോട്ടോ; നടി കരീന കപൂറിനെതിരെ വൻ സൈബർ ആക്രമണം

മുംബൈ: പാകിസ്ഥാൻ ഡിസൈനർക്കൊപ്പം ഫോട്ടോ എടുത്ത ബോളിവുഡിൽ നടി കരീന കപൂറിനെതിരെ വൻ സൈബർ ആക്രമണം. ദുബായിൽ വച്ച് പാകിസ്ഥാൻ ഡിസൈനറായ ഫറാസ് മനനൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെയാണ് കരീനയ്‌ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നത്.

കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതിൻറെ വെളിച്ചത്തിലാണ് ഒരു വിഭാഗം കരീനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

ഏപ്രിൽ 22നാണ് കശ്മീരിലെ പഹൽഗാമിൽ ഭീകരവാദികൾ വിനോദ സഞ്ചാരികളെ വെടിവച്ചു കൊലപ്പെടുത്തിയത്. 26 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടയിലാണ് പാകിസ്ഥാൻ ഡിസൈനർക്കൊപ്പമുള്ള കരീനയുടെ ഫോട്ടോ പുറത്തു വന്നത്.

ഏപ്രിൽ 27 ന് ഫറാസ് മനൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടത്. ഏപ്രിൽ 27 ന് രാവിലെ മുംബൈയിൽ നിന്നും നടി യാത്ര പോയിരുന്നു.

പക്ഷേ അവർ ദുബായിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണോ, അതോ ഫോട്ടോകൾ പുതിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, ദുബായിൽ ഒരു സ്റ്റോർ പാശ്ചത്തലത്തിൽ ഉള്ളതിനാൽ ഇത് ദുബായിൽ നിന്നും എടുത്ത ചിത്രമാണ് എന്ന് വ്യക്തമാണ്.

“വിത്ത് ദി ഒജി” എന്ന തലക്കെട്ടോടെയാണ് ഫറാസ് മനൻ കരീനയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇട്ടത്. ഫറാസ് മനനിൻറെ ടീമും ചിത്രത്തിലുണ്ട്.

കരീന കപൂറിനെ കൂടാതെ നടിമാരായ താര സുതാരിയ, നീതു കപൂർ, സോനം കപൂർ, സാറ അലി ഖാൻ, ജാൻവി കപൂർ, കിയാര അദ്വാനി, അദിതി റാവു ഹൈദരി, മഹീപ് കപൂർ, കാർത്തിക് ആര്യൻ, പുൽകിത് സാമ്രാട്ട്, ആദർ ജെയിൻ എന്നിവരും ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്ന ഡിസൈനറാണ് ഫറാസ് മനൻ.

42 കാരനായ ഡിസൈനർ മുമ്പ് ദീപിക പദുക്കോൺ, രൺബീർ കപൂർ, ആലിയ ഭട്ട്, അനന്യ പാണ്ഡേ എന്നിവരുമായും സഹകരിച്ച് ഷോകൾ ചെയ്തിരുന്നു.

എന്നിരുന്നാലും, പാക് കലാകന്മാർക്കെതിരെ ഇന്ത്യയിൽ വിലക്ക് വരുന്നത് സമയത്താണ് കരീന കപൂറിനൊപ്പമുള്ള പാക് ഡിസൈനറുടെ ഫോട്ടോ വരുന്നത്. ഇതോടെ കരീനയ്ക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ

ടെഹ്‌റാൻ: ലോകരാഷ്ട്രങ്ങൾക്കിടയിൽ വീണ്ടും നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി ഇറാൻ പ്രസിഡന്റ് മസൂദ്...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ ജാഗ്രതാ നിർദ്ദേശം

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ...

അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം

അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം അമ്പലപ്പുഴ:...

മാനന്തവാടിയിൽ ചെക്ക് ഡാമിൽ മുങ്ങിമരണം; പമ്പയിൽ ഒരാൾ കാണാതായി

മാനന്തവാടിയിൽ ചെക്ക് ഡാമിൽ മുങ്ങിമരണം; പമ്പയിൽ ഒരാൾ കാണാതായി വയനാട് / പത്തനംതിട്ട...

Related Articles

Popular Categories

spot_imgspot_img