കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തീപിടിത്തത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. കൂരാച്ചുണ്ട് പുളിവയലില്‍ ആണ് സംഭവം.
എഴുത്താണിക്കുന്നേല്‍ അനൂപ് ആന്റണിയുടെ സ്കൂട്ടറാണ് കത്തിയത്. വാഹനമോടിച്ചിരുന്ന ഇദ്ദേഹം തീ പടരുന്നത് കണ്ട് ചാടി ഇറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
തീപിടിത്തത്തിൽ സ്കൂട്ടർ പൂര്‍ണമായും കത്തിനശിച്ചു. ഓടിവന്ന വാഹനം അപ്രതീക്ഷിതമായി ഓഫായതിനെത്തുടർന്ന് യുവാവ് വീണ്ടും സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു.
ഓടിയെത്തിയ പ്രദേശവാസികൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയും പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും വാഹനം പൂർണ്ണമായി കത്തി നശിച്ചിരുന്നു.
കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: കാണാതായത് 4 ദിവസം മുൻപ്
നാലു ദിവസം മുമ്പ് കാനഡയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിനിയായ വൻഷികയാണ് മരണപ്പെട്ടത്. ബീച്ചിൽ നിന്ന് വൻഷികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഏപ്രിൽ 25ന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വിദ്യാർഥിനിയെ കാണാതായത്. പ്രധാനപ്പെട്ട ഒരു പരീക്ഷയും എഴുതിയിട്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ നാലുദിവസത്തിനു ശേഷം ബീച്ചിൽ നിന്ന് വൻഷികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടര വർഷം മുമ്പാണ് വൻഷിക ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായി കാനഡയിലെത്തിയത്. വിദ്യാർഥിനിയുടെ മരണത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈകമീഷൻ അനുശോചനമറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അന്വേഷണത്തിന് തങ്ങൾ നൽകുമെന്നും അവർ ഉറപ്പു നൽകി.