web analytics

കാനഡയിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറി വൻ അപകടം: നിരവധിപ്പേർ മരിച്ചു

കാനഡയിലെ വാന്‍കൂവറില്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞു കയറിയുണ്ടായ വൻ അപകടത്തിൽനിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി 8 മണിയോടെയാണ് നിരവധി പേരുടെ ജീവനെടുത്ത അപകടം നടന്നത്. കനേഡിയന്‍ തുറമുഖ നഗരമായ വാന്‍കൂവറില്‍ ഫിലിപ്പീനോ വിഭാഗത്തിന്റെ ഫുഡ് ഫെസ്റ്റ് നടക്കുന്നതിനിടെയാണ് സംഭവം.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തു വരുമെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുകെയിൽ മലയാളി വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി…! നേഴ്സിന് 9 വർഷം ജയിൽ ശിക്ഷ:

ലീഡ്സിൽ മലയാളി വിദ്യാർത്ഥിനി കാറടിച്ച് മരിച്ച സംഭവത്തിൽ അമിത വേഗത്തിൽ കാറോടച്ച നേഴ്സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചു.

ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ ആണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത്.

2023 ഫെബ്രുവരി 22 ന് നടന്ന
സംഭവത്തിൽ റോമീസ അഹമ്മദ് എന്ന പേരുകാരിയായ 27കാരിക്ക് ലീഡ്സ് ക്രൗൺ കോടതി 9 വർഷം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.

അമിത വേഗത്തിൽ വാഹനമോടിച്ചതാണ് മരണത്തിന് കാരണമായതെന്നും അപകടകരമായ ഡ്രൈവിംഗിലൂടെ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും കോടതി കണ്ടെത്തി.

അപകടം ഉണ്ടായ സമയത്ത് പ്രതി സമൂഹ മാധ്യമമായ സ്നാപ് ചാറ്റ് പയോഗിച്ചിരുന്നതായും ഈ സംഭവത്തിനു ശേഷവും പ്രതിക്ക് വേഗത്തിൽ വാഹനം ഓടിച്ചതിന് രണ്ട് തവണ വിലക്ക് ഏർപ്പെടുത്തി എന്നും കോടതി കണ്ടെത്തിയിരുന്നു.

40 മൈൽ വേഗപരിധി ഉള്ള റോഡിൽ പക്ഷെ യുവതി കാർ ഓടിച്ചിരുന്നത് 60 മൈൽ സ്പീഡിൽ ആയിരുന്നു എന്നും കോടതി കണ്ടെത്തി. അപകടത്തിൽ 42 വയസ്സുകാരനായ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

Related Articles

Popular Categories

spot_imgspot_img