web analytics

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയില്‍

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്.

ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. സംവിധായകർക്കൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇവരുടെ മുറിയിൽ പരിശോധന നടത്തിയത്. കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവർക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് പറഞ്ഞു.

തീയറ്ററിൽ മികച്ച വിജയം നേടി പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ‘ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് റഹ്മാന്‍റെ അവസാന സിനിമ. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചിട്ടുമുണ്ട്.

‘തമാശ’,’ഭീമന്റെ വഴി’ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അറസ്റ്റിലായ അഷ്റഫ് ഹംസ.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ...

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ...

അമേരിക്കയുടെ കണ്ണ് തെറ്റിയോ? പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പസഫിക്കിൽ ആധിപത്യം ഉറപ്പിക്കാൻ ചൈന

ബെയ്ജിങ്: കിഴക്കൻ ഏഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്ന്...

Related Articles

Popular Categories

spot_imgspot_img