web analytics

പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങി സേഫ്റ്റി പിൻ; വിജയകരമായി പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 12 മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് 4 സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തു. ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രി എമർജൻസിയിൽ എത്തിച്ചത്.

4 സെന്റീമീറ്റർ നീളമുള്ള പിൻ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയതായി എക്സ് റെയിൽ സ്ഥിരീകരിച്ചതിനെത്തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി ബ്രോങ്കോസ്കോപ്പി നടത്തി. വിപിഎസ് ലേക്‌ഷോറിലെ പൾമണറി ക്രിട്ടിക്കൽ കെയർ & സ്ലീപ്പ് മെഡിസിൻ വകുപ്പിലെ കൺസൾട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് ബ്രോങ്കോസ്കോപ്പി നടത്തിയത്.

“ശ്വാസനാളത്തിൽ പിൻ ഉണ്ടെന്ന് ഇമേജിംഗിലൂടെയാണ് സ്ഥിരീകരിച്ചത്. പിൻ ആസ്പിറേഷൻ കേസുകളിൽ, പ്രത്യേകിച്ച് ചെറിയ വസ്തുക്കൾ ഉള്ളിലേക്ക് പോകാവുന്ന സാധ്യത കൂടുതലുള്ള കുഞ്ഞുങ്ങളിൽ, വേഗത്തിലുള്ള മെഡിക്കൽ ഇടപെടൽ പ്രാധാനമാണ്. കുട്ടി ഇപ്പോൾ സുഖം പ്രാപിക്കുന്നു,” ഡോ. മുജീബ് റഹ്മാൻ പറഞ്ഞു.

“ശിശുക്കൾക്ക് സംഭവിക്കുന്ന അപകടങ്ങളിൽ അടിയന്തര ഇടപെടൽ പ്രധാനമാണ്. എമർജൻസിയിൽ എത്തുന്ന ഏതൊരു രോഗിക്കും സമയം വൈകാതെ കൃത്യമായ രോഗനിർണയം നടത്തി വേണ്ട ചികിത്സ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

വേഗത, കൃത്യത, തടസ്സമില്ലാത്ത ഏകോപനം എന്നിവയിലൂടെ ദ്രുത പ്രതികരണത്തിലും ഗുണമേന്മയുള്ള ചികിത്സയ്ക്കും ഞങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങളുടെ മെഡിക്കൽ ടീം പ്രതിഫലിപ്പിച്ചു”, മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ...

കോൺഗ്രസ് ആപ്പിലെ കണക്കുകളിൽ കോടികളുടെ പൊരുത്തക്കേട്; കണക്കുകൾ പുറത്തുവിട്ട് ഐടി വിദഗ്ധൻ

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ്...

അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ്...

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമെന്ന് സംശയം

കൊല്ലം: കൊല്ലം കുന്നിക്കോട് സ്വദേശിയായ വയോധികനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

Related Articles

Popular Categories

spot_imgspot_img