ചിങ്ങം പിറക്കുന്നതിന് മുമ്പ് തോമസിന് നഷ്ടപരിഹാരമെത്തും

മൂവാറ്റുപുഴ(കൊച്ചി): ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴില്‍ കൃഷി ചെയ്ത വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്‍ഷകനെ സന്ദര്‍ശിക്കാന്‍ കൃഷിമന്ത്രി പി.പ്രസാദ് എത്തി. വാഴകള്‍ വെട്ടിമാറ്റിയ പ്രദേശം മുഴുവന്‍ മന്ത്രി നടന്നു കണ്ടു. വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന്‍ തോമസിനെ മന്ത്രി ആശ്വസിപ്പിച്ചു. കര്‍ഷക ദിനമായ ചിങ്ങം ഒന്നിനു മുന്‍പായി നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്ന് തോമസിന്റെ മകന്‍ അനീഷ് വ്യക്തമാക്കി.

”വാഴകള്‍ വെട്ടിമാറ്റിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ട കാര്യം വകുപ്പാണ് ആലോചിക്കേണ്ടത്. ഇത് ഇനി മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്ത കാര്യമാണ്. 220 കെവി ലൈന്‍ എന്നത് വളരെ പ്രധാനപ്പെട്ട വൈദ്യുതിലൈനാണ്. സാധാരണയേക്കാള്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി കടന്നുപോകുന്ന ലൈനാണ്. അതുകൊണ്ടുതന്നെ അതില്‍നിന്ന് എത്രമാത്രം അകലം പാലിച്ചാണ് കൃഷി ചെയ്യേണ്ടത് എന്നതിന് ഒരു രീതിയുണ്ട്. അങ്ങനെയുള്ളിടത്ത് കൃഷി ചെയ്യുമ്പോള്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് എന്തൊക്കെ എവിടെയൊക്കെ ചെയ്യാം എന്നതു സംബന്ധിച്ച് ധാരണയുണ്ടാക്കണം. കൃഷി ചെയ്യുന്നതിനു മുന്‍പു തന്നെ ഇതു തീര്‍ച്ചപ്പെടുത്തിയിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് ഉണ്ടാവുമായിരുന്നില്ല.

വാഴ അത്രയും വെട്ടിക്കളഞ്ഞതിനോടു വൈദ്യുതി വകുപ്പും യോജിക്കുന്നില്ല എന്നതുകൊണ്ടാണല്ലോ വൈദ്യുതി മന്ത്രി തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തത്. നാളെകളില്‍ ഇങ്ങനെയുണ്ടാകാതിരിക്കാന്‍ ഫലപ്രദമായ തീരുമാനങ്ങള്‍ വേണമെന്നു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വൈദ്യുതിലൈന്‍ പോകുന്ന ഇടങ്ങളില്‍ സ്വാഭാവികമായും കൃഷിയിടങ്ങള്‍ ഉണ്ടായിരിക്കും. അങ്ങനെയുള്ളപ്പോള്‍ ബന്ധപ്പെട്ട വകുപ്പുമായും പ്രദേശത്തെ ജനപ്രതിനിധികളുമായും ആലോചന നടത്തി ഉചിതമായ തീരുമാനം എടുക്കണം. കൃഷിവകുപ്പിന്റെ വകയായും കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കി ഏതൊക്കെ വിളകള്‍ കൃഷി ചെയ്യാമെന്നും അറിയിക്കാം. അങ്ങനെയൊരു ക്രമീകരണം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ തോമസേട്ടനെ വിളിച്ചിരുന്നു. വളരെ സൗമ്യമായാണ് പ്രതികരിച്ചത്. മാധ്യമങ്ങള്‍ പുറത്തുവിട്ട ആ ചിത്രത്തില്‍ തോമസേട്ടന്റെയും മക്കളുടെയും ഇക്കാര്യത്തിലെ പ്രതികരണം തന്നെ നമ്മളെയൊക്കെ വല്ലാതെ… സാധാരണ കര്‍ഷകന്‍ അങ്ങനെയാണ്. അവര്‍ പറയുന്നതും പ്രകടിപ്പിക്കുന്നതുമൊക്കെ അങ്ങനെയാണ്. ഇവര്‍ക്കുണ്ടായ ബുദ്ധിമുട്ട് നമുക്ക് മനസ്സിലായി. ഒരു കര്‍ഷകന്‍ വിള നട്ടാല്‍ അയാള്‍ അതു പരിപാലിക്കുന്നത് മക്കളെ പരിപാലിക്കുന്നതു പോലെയാണ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോക്കാള്‍ ശ്രദ്ധ കൊടുത്താണ് ഒരു കര്‍ഷകന്‍ കൃഷി നോക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ അയാള്‍ക്കു കൃഷിയില്‍ ഒരു ബുദ്ധിമുട്ട് വന്നാല്‍ അതു ചെറിയ കാര്യമല്ല. അതാണ് അവരുടെ വാക്കുകളില്‍ പ്രകടമായത്. അതിനെയാണു സമൂഹം ഉള്‍ക്കൊണ്ടത്.

അതിനനുസരിച്ചാണ് ഇടപെടല്‍ നടത്തണമെന്ന് ആലോചിച്ചത്. ഓണത്തോട് അടുപ്പിച്ചാണ് അദ്ദേഹം ഇതു കൃഷി ചെയ്തത്. അതൊരു കാറ്റടിച്ച് നശിച്ചെങ്കില്‍ നമുക്ക് അതു പിന്നെയും മനസ്സിലാകും. എന്നാല്‍ അത് ഒറ്റയടിക്ക് വെട്ടിക്കളഞ്ഞു എന്ന് പറയുന്നത് നമ്മുടെ മനസ്സില്‍ അത് ബോധ്യപ്പെടാതെ ഇങ്ങനെ കിടക്കും. ക്രൂരതയാണെന്നു പറഞ്ഞു മാറിനില്‍ക്കാന്‍ പറ്റില്ല. ധനസഹായം കൊടുക്കുക മാത്രമല്ല നാളെ ആവര്‍ത്തിക്കാതിരിക്കാനും നോക്കും. ചിങ്ങം പുലരുമ്പോള്‍ ഇതൊരു വേദനയായി ആ കര്‍ഷകന്റെ മനസ്സില്‍ നില്‍ക്കാത്ത രീതിയില്‍ മനുഷത്വപരമായ ഒരു നിലപാട് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അദ്ദേഹത്തിന് ഒരു ന്യായമായ ധനസഹായം വ്യക്തമാക്കണമെന്ന് ആലോചിച്ചാണ് ആ തുക പ്രഖ്യാപിച്ചത്.’- മന്ത്രി പി.പ്രസാദ് പറഞ്ഞു.

മന്ത്രി വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് തോമസ് പ്രതികരിച്ചത്. ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന, ഓണത്തിനു വിളവെടുക്കാന്‍ പാകത്തിനു കുലച്ചുനിന്ന 400 വാഴകളാണ് കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. തോമസും മകന്‍ അനീഷും ചേര്‍ന്നാണു കൃഷി നടത്തിയിരുന്നത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. മൂലമറ്റത്തു നിന്നെത്തിയ ലൈന്‍ മെയിന്റ്‌നന്‍സ് സബ് ഡിവിഷന്‍ (എല്‍എംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം പ്രായമുള്ള കുഞ്ഞ് മരിച്ചു; വീഴ്ചയില്ലെന്ന് ആ​ശു​പ​ത്രി അധികൃതർ

പ​ത്ത​നം​തി​ട്ട: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം മാത്രം പ്രാ​യ​മുള്ള കു​ഞ്ഞ് മ​രി​ച്ച​തി​ന്...

നാടിനെ നടുക്കി കൊലപാതകം; വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി, സഹോദരിയ്ക്കും പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57 )...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം....

സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. നല്ലളം കിഴ്‌വനപ്പാടം സ്വദേശി...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!