ഇന്ത്യ ആക്രമണം നടത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു പ്രകോപനവുമായി പാക് മന്ത്രി. പഞ്ചാബ് സർക്കാറിലെ മന്ത്രിയായ അസ്മ ബുഖാരിയാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള ആക്രമണവും പ്രതിരോധിക്കാൻ തയാറാണെന്നും അവർ പറഞ്ഞു.
ഭീകരാക്രമണത്തിൽ ഖേദമുണ്ട്. എന്നാൽ, ഇത് പാകിസ്താനെ തെറ്റായി കുറ്റപ്പെടുത്താനുള്ള അവസരമായി ഇന്ത്യ കാണുന്നു. ഇന്ത്യൻ സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ പാകിസ്താനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ബുഖാരി പറഞ്ഞു.
കഴിഞ്ഞ തവണ ഞങ്ങൾ ചായ നൽകി. എന്നാൽ, ഇത്തവണ അതുണ്ടാവില്ലെന്നും ബുഖാരി പറഞ്ഞു. 2019ലെ പുൽവാമ ഭീകരാക്രമണം പരാമർശിച്ചായിരുന്നു മന്ത്രിയുടെ പരാമർശം.
എന്നാൽ, പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തി.
പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്. പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു.