നന്നായി ചവച്ചരച്ച് കഴിക്കണേ…

ക്ഷണം കഴിക്കുമ്പോള്‍ കഴിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. നമ്മളില്‍ പലരും ഫോണ്‍ നോക്കിയും ടിവി കണ്ടും വായിച്ചു കൊണ്ടുമൊക്കെയാവും പലപ്പോഴും ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചു വേണം കഴിക്കാന്‍. ഇത് ഭക്ഷണത്തിലെ പോഷകങ്ങളെല്ലാം ശരീരം ആഗിരണം ചെയ്യാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുന്ന കാര്യത്തിനു പലരും ഒരു പ്രാധാന്യവും നല്‍കില്ല. വയറു നിറയ്ക്കാന്‍ തിടുക്കത്തില്‍ ഭക്ഷണം ശരിക്ക് ചവയ്ക്കാതെ വിഴുങ്ങുകയാവും പതിവ്. ഇങ്ങനെ വിഴുങ്ങുമ്പോള്‍ ഭക്ഷണത്തിന്റെ രുചി ഒന്നും മനസ്സിലാവില്ല. എന്നാല്‍ ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ചു കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

 

ഭക്ഷണം ചവയ്ക്കുമ്പോള്‍

വായിലാണ് ദഹനപ്രക്രിയ ആരംഭിക്കുന്നത്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോള്‍ പല്ല് അതിനെ അരച്ച് ചെറിയ ഭാഗങ്ങളാക്കുന്നു. ഇതു മൂലം അന്നജത്തെ ഷുഗര്‍ ആക്കി വിഘടിപ്പിക്കാന്‍ എന്‍സൈമുകള്‍ക്ക് എളുപ്പമാകുന്നു. ഇതു ഭക്ഷണം വേഗം ദഹിക്കാനും സഹായകമാണ്.

 

ഉദരവും തലച്ചോറും തമ്മില്‍

ഭക്ഷണം ചവയ്ക്കാന്‍ തുടങ്ങുമ്പോള്‍ തലച്ചോറ് ഉദരത്തിലേക്ക് സിഗ്‌നലുകളെ അയയ്ക്കുന്നു. ദഹനത്തിനു സഹായിക്കുന്ന ഡൈജസ്റ്റീവ് ജ്യൂസുകളെ പുറന്തള്ളാന്‍ തലച്ചോറ് നിര്‍ദേശം നല്‍കുകയും ഇത് ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു. വളരെ വേഗത്തില്‍ ഭക്ഷണം ചവയ്ക്കുമ്പോള്‍ തലച്ചോറിന് വയര്‍ നിറഞ്ഞു എന്ന കാര്യം മനസ്സിലാക്കാനുള്ള സമയം ലഭിക്കാതെ പോവുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ശരീരഭാരം കൂടുന്നതിലേക്കും നയിക്കുകയും ചെയ്യും. എന്നാല്‍ വളരെ സാവധാനത്തില്‍ ഭക്ഷണം ചവച്ചരച്ചു കഴിച്ചാല്‍ നമ്മുടെ വയര്‍ നിറഞ്ഞു എന്ന് തലച്ചോര്‍ മനസ്സിലാക്കുകയും ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കുകയും െചയ്യും.

 

ദഹനപ്രശ്‌നങ്ങള്‍

വളരെ വേഗത്തില്‍ ഭക്ഷണം ചവച്ചാല്‍ വയറിനു കനം, വായുകോപം, അസ്വസ്ഥത ഇവ ഉണ്ടാകും. ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ചു കഴിച്ചാല്‍ ഭക്ഷണം ചെറിയ ഭാഗങ്ങളായി വിഘടിക്കുകയും ഇത് വളരെവേഗം ദഹനത്തിനു സഹായിക്കുകയും ചെയ്യും. അസ്വസ്ഥത ഒന്നും നമുക്ക് തോന്നുകയില്ല.

 

കാലറിയും അളവും

ഭക്ഷണം സാവധാനത്തില്‍ ചവച്ചു കഴിച്ചാല്‍ കാലറിയും കുറച്ചുമാത്രമേ ശരീരത്തില്‍ ചെല്ലുകയുള്ളൂ. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. കാലറി അകത്താക്കുന്നത് ക്രമേണ കുറയുമ്പോള്‍ ശരീരഭാരം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും സഹായകം ആകും. ഭക്ഷണം സാവധാനത്തില്‍ കഴിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്ന ശീലം ആരോഗ്യകരമാകുന്നതോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങളെക്കുറിച്ചും മനസ്സിലാക്കാനും സാധിക്കുന്നു.

 

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!