മദ്യലഹരിയിൽ മുൻ ടയർ ഇല്ലാതെ കിലോമീറ്ററുകൾ കാറോടിച്ച യുവാവ് പിടിയിൽ. കാറോടിക്കുന്നതിനിടെ ഇയാൾ മറ്റു വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്‌തു.
മുട്ടം ഭാഗത്തുള്ള സ്വകാര്യ കാർ ഷോറൂമിലെ ഡ്രൈവറെയാണ് നാട്ടുകാർ പിടികൂടി ആലുവ പൊലീസിൽ ഏൽപ്പിച്ചത്.
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആലുവ കൊമ്പാറ ഭാഗത്ത് നിന്നും വന്ന കാർ, വരുന്ന വഴിയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതും സഞ്ചരിക്കുന്നതുമായ നിരവധി വാഹനങ്ങളിലാണ് ഇടിച്ച് കേടുപാടുകൾ ഉണ്ടാക്കിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
വെന്റിലേറ്ററിൽ കഴിയുന്നതിനിടെ എയർ ഹോസ്റ്റസായ യുവതിക്ക് പീഡനം; പ്രതി അറസ്റ്റിൽ
എയർ ഹോസ്റ്റസായ രോഗിയെ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഈ മാസം ആറിനാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയതായിരുന്നു യുവതി. ആരോഗ്യം വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഏപ്രിൽ ആറിനാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിൽ കഴിയവെയാനി യുവതി പീഡനത്തിന് ഇരയായത്. പിന്നീട് ഏപ്രിൽ 13ന് ഡിസ്ചാർജ് ആയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്
നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്‍റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു. മകൻ യാത്രയിലായതിനാൽ ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടി പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും പിതാവ് മറുപടി നൽകി.
ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, കലൂരിലെ വേദാന്ത ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം.
നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല. അഡ്വ രാമൻ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകൻ. ദയവ് ചെയ്ത് ഞങ്ങളെ ദ്രോഹിക്കരുത് എന്ന് ഷൈൻ ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക.