പ്രശ്‌നപരിഹാരം കാണാതെ വീട്ടില്‍ പോകില്ല: ഹര്‍ഷിന

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍, മെഡിക്കല്‍ ബോര്‍ഡിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തതില്‍ രൂക്ഷ പ്രതികരണവുമായി ഹര്‍ഷിന. ആരോഗ്യവകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചതാണ് തങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് ഹര്‍ഷിന പ്രതികരിച്ചു. ആരോഗ്യമന്ത്രി നേരിട്ടെത്തി ഈ പ്രശ്‌നത്തിന് പരിഹാരം കാണാതെ വീട്ടില്‍ പോകില്ലെന്നും ഹര്‍ഷിന വ്യക്തമാക്കി.

മെഡിക്കല്‍ ബോര്‍ഡിനെതിരെയ പ്രതിഷേധിച്ച ഹര്‍ഷിന, ഭര്‍ത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കം 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

”ഇതുവരെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമരത്തിലേക്കും നമ്മള്‍ പോയിട്ടില്ല. നീതി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടായിരുന്നു അത്. ആരോഗ്യ വകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ആ തെറ്റിനാണ് എന്നെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്. ആരോഗ്യമന്ത്രി നേരിട്ടു വന്ന് ഒരു തീരുമാനമാക്കാതെ ഞാന്‍ വീട്ടില്‍ പോകുന്ന പ്രശ്‌നമില്ല.’ – ഹര്‍ഷിന പറഞ്ഞു.

”ഞാന്‍ ഒരുപാടു വേദന അനുഭവിച്ചു. ഞാന്‍ ഇപ്പോഴും സഹിക്കുകയാണ്. എനിക്കൊപ്പമുള്ളവരും സഹിക്കുകയാണ്. എന്നിട്ട് ഇപ്പോഴും ഇരയായ ഞാനും എനിക്കൊപ്പമുള്ളവരുമാണ് കുറ്റക്കാര്‍. ഇവിടെ എവിടെയാണ് നീതി? എവിടെയാണ് നിയമം? കൊട്ടാരത്തില്‍ വാഴുന്നവര്‍ക്കു മാത്രമേ ഇവിടെ നീതിയുള്ളൂ. നിയമങ്ങളെല്ലാം ഇവിടെ പൊതുജനങ്ങള്‍ക്കും നീതി മറ്റുള്ളവര്‍ക്കുമാണ്.’ 

”കുറ്റക്കാരെ കൊണ്ടുപോകേണ്ട പൊലീസ് ജീപ്പ്, ഇതിന്റെ സര്‍വ ഭവിഷ്യത്തും അനുഭവിച്ച, ഇനിയും മരണം വരെ അനുഭവിക്കേണ്ട എന്നെ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്. ഇതിനൊരു പരിഹാരം കാണാതെ, മറുപടി പറയാതെ ഈ സര്‍ക്കാരിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുന്നോട്ടു പോകാനാകില്ല. മറുപടി പറയിച്ചിട്ടേ ഞാന്‍ പോകൂ. ഞാന്‍ അനുഭവിച്ച വിഷമം ചെറുതല്ല. ഇനി ഞങ്ങള്‍ക്ക് ക്ഷമിക്കാനാകില്ല. ഇതിന് എത്രയും പെട്ടെന്ന് ഒരു തീരുമാനമാക്കിത്തരണം.’ – ഹര്‍ഷിന പറഞ്ഞു.

2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറിഫോര്‍സെപ്‌സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 2017 ജനുവരി 27ന് തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അന്നത്തെ സ്‌കാനിങ് പരിശോധനയില്‍ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വര്‍ഷത്തിനുശേഷം ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കണ്ടെത്തിയത്.

എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്നാണെന്ന് എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡിലെ ഭൂരിഭാഗം ഡോക്ടര്‍മാരും സ്വീകരിച്ചത്. ബോര്‍ഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു അണമല...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

അഫാന്റെ ലിസ്റ്റിൽ ഒരാൾ കൂടെ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ബന്ധുവായ പെൺകുട്ടി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഒരാളെ കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ...

മനുഷ്യന്റെ അന്തസ്സിന് ഹാനീകരം! ക്ഷേത്രത്തിൽ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരങ്ങളിലൊന്നായ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നതിന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!