web analytics

കാർ പാർക്ക് ചെയ്ത് സിനിമയ്ക്ക് കയറി; തിരിച്ചിറങ്ങിയപ്പോൾ നാല് ടയറുകളും കാണാനില്ല!

കണ്ണൂർ: സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ പുതിയ നാല് ടയറുകൾ മോഷ്ടിച്ചതായി പരാതി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. മാഹി സ്വദേശി മുഹമ്മദ് റാസിന്‍റെ കാറിന്‍റെ ടയറുകളാണ് നഷ്ടപ്പെട്ടത്,

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തിന്‍റെ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയതായിരുന്നു റാസിൻ. സ്വകാര്യ പാർക്കിങ് ഏരിയയിൽ കാർ നിർത്തിയ ശേഷം ഇവർ സിനിമ കാണാൻ കയറി. എന്നാൽ തിരിച്ചിറങ്ങിയപ്പോഴാണ് നാല് ടയറുകളും വീലും മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്.

മോഷ്ടിച്ച ടയറുകൾക്ക് പകരം മുൻവശത്ത് രണ്ട് പഴയ ടയറുകൾ ഘടിപ്പിച്ച നിലയിലാണ്. പാർക്കിങ് സ്ഥലത്ത് വെളിച്ചമോ നിരീക്ഷണ ക്യാമറയോ ഉണ്ടായിരുന്നില്ല.

സംഭവത്തിൽ റാസിൻ തലശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സ്ഥലത്തു നിന്ന് നേരത്തെയും വാഹനങ്ങളുടെ ടയറുകളും മറ്റ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img