web analytics

ലോറിയുടമകൾ ടോൾ ബൂത്തുകളിൽ കയറി വാഹനങ്ങള്‍ കടത്തിവിട്ടു; പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘർഷം

തൃശൂര്‍: തൃശൂർ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോൾ പിരിവിനെ ചൊല്ലി സംഘർഷം.

പാലിയേക്കരയിലെ ടോൾ പിരിവ് ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോറിയുടമകൾ പ്രതിഷേധം നടത്തി.

ലോറിയുടമകൾ ടോൾ ബൂത്തുകളിൽ കയറി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാണ് ഒടുവിൽ സംഘര്‍ഷത്തില്‍ കലാശിച്ചത്.

ദേശീയപാതയില്‍ പ്രതിഷേധവുമായെത്തിയ ലോറിയുടമകള്‍ ടോള്‍ബൂത്തുകളില്‍ കയറി ബാരിക്കേഡുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു.

വിഷു അവധിയെ തുടര്‍ന്ന് ടോള്‍പ്ലാസയില്‍ വലിയ വാഹനത്തിരക്കുള്ള സമയത്തായിരുന്നു പ്രതിഷേധം നടന്നത്.

ടോള്‍പ്ലാസ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ടോള്‍ബൂത്തുകളില്‍ നിന്ന് നീക്കി.

രണ്ടുപേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ‘റോയൽ’ കാർ ശേഖരം

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ...

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം കൊച്ചി: പ്രധാനമന്ത്രിയുടെ...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവെച്ചു: വിമാനങ്ങൾ റദ്ദാക്കിയ വിവാദങ്ങൾക്ക് പിന്നാലെ അപ്രതീക്ഷിത പടിയിറക്കം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയെ ഞെട്ടിച്ചുകൊണ്ട് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ...

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം കോട്ടയത്ത്

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ...

Related Articles

Popular Categories

spot_imgspot_img