web analytics

പരിശീലിപ്പിക്കാൻ ആളില്ല, പറ്റിയ വാഹനങ്ങളില്ല… നൂറായിരം പ്രശ്നങ്ങൾ; ലൈസൻസെടുക്കാൻ ഭിന്നശേഷിക്കാരുടെ പെടാപ്പാട്

കൊച്ചി: കേരളത്തിൽനിന്നും വാഹനമോടിക്കാനുള്ള ലൈസൻസ് എടുക്കാമെന്ന് വെച്ചാൽ എല്ലാം തടസമാണ്. പരിശീലിപ്പിക്കാൻ ആളില്ല, പറ്റിയ വാഹനങ്ങളില്ല അങ്ങനെ നൂറായിരം പ്രശ്നങ്ങൾ.

ഇതേ തുടർന്ന് ഭിന്നശേഷിയുള്ളവരിൽ ഭൂരിഭാഗം പേരും വാഹന ലൈസൻസ് എടുക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്.

സംസ്ഥാനത്ത് പലയിടത്തും ഇവരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല.

ഇത്തരത്തിൽഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്.

ഇനിയെങ്ങാനുംലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്.

നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. പ്രത്യേക സംവിധാനങ്ങളൊന്നും ഇവിടെയില്ല. കടുത്ത അവഗണനയാണിത്.

ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്നുവെച്ചാല്‍ അതില്‍ ഭിന്നശേഷിക്കാരുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് രൂപമാറ്റം വരുത്താന്‍ ഇവിടത്തെ നിയമം അനുവദിക്കുന്നുമില്ല.

രൂപമാറ്റം വരുത്തി എന്ന പേരില്‍ പലരും പിഴ അടയ്‌ക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. എന്നാൽ, സുരക്ഷ മുന്‍നിര്‍ത്തി ഏറെ വൈകല്യം ഉള്ളവര്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കുന്നതിന് തടസമുള്ളൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സോ പെര്‍മിഷനോ ആവശ്യമില്ല. ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതിനും തടസ്സമില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഇതിനായി അപ്രൂവ്ഡ് കിറ്റുകളും ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ സഹായവും വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ! കോഴിക്കോട്: വലിയങ്ങാടിയിൽ...

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

Other news

തലസ്ഥാനത്തെ ഞെട്ടിച്ച് പുലർച്ചെയുണ്ടായ തീപിടുത്തം; സ്കൂൾ ബസുകൾ കത്തിയമർന്നു; പിന്നിൽ വൻ ഗൂഢാലോചന?

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ വൻ തീപിടുത്തം. ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ്...

രാജ്യത്തിന് നേരെയുണ്ടായ വൻ സൈബർ ഭീകരാക്രമണത്തെ തകർത്ത് യുഎഇ; സുപ്രധാന ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതം

രാജ്യത്തിന് നേരെയുണ്ടായ വൻ സൈബർ ഭീകരാക്രമണത്തെ തകർത്ത് യുഎഇ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ...

എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം; കണ്ടെത്തിയത് ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട് പൊളിച്ചപ്പോൾ; തലയോട്ടിയിൽ അടിയേറ്റ പാട്

എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം തൃശൂർ ജില്ലയിലെ എരുമപ്പെട്ടി നെല്ലിക്കുന്നിൽ വീടിന്റെ...

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ!

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ! ഭുവനേശ്വർ: വിവാഹചടങ്ങുകൾ...

ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും നേരെ അതിക്രമം

ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും...

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

Related Articles

Popular Categories

spot_imgspot_img