web analytics

ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളി… നടൻ ശ്രീറാം നടരാജൻ ലഹരിക്ക് അടിമയായോ, മാനസിക പ്രശ്‌നങ്ങളുണ്ടോ?

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ‘മാനഗാരം’, വഴക്ക് എന്ന 18/9 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ്നടനാണ് ശ്രീറാം നടരാജൻ.

പക്ഷെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളിയിരിക്കുന്ന വീഡിയോ ആണ് ഏറ്റവും ഒടുവിലായി ശ്രീറാം നടരാജന്‍ പങ്കുവച്ചിരിക്കുന്നത്.

മെലിഞ്ഞ് ശോഷിച്ച് ആരോഗ്യം നഷ്‌ടപ്പെട്ട ശ്രീയെയാണ് ഈ വീഡിയോകളിൽ കാണുന്നത്. എന്നാൽ താരത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ എന്ത് പറ്റിയെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്.

വീഡിയോ കണ്ട ശേഷം ശ്രീ ലഹരിക്ക് അടിമയായോ, മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്. നടൻ ലഹരിക്ക് അടിപ്പെട്ടെന്ന് പലരും ഉറപ്പിച്ച് പറയുന്നുണ്ട്. കൗൺസിലിംഗ് ആവശ്യമാണെന്നും ചിലർക്ക് അഭിപ്രായമുണ്ട്. സിനിമാ രംഗത്തെ മോശം വശത്തിൻ്റെ ഉദാഹരണമാണ് ശ്രീക്ക് സംഭവിച്ച മാറ്റമെന്നുമാണ് ചില കമന്റുകൾ.

2012 ലാണ് ശ്രീറാം നടരാജന്റെ വഴക്ക് എന്ന 18/9 എന്ന സിനിമ പുറത്തിറങ്ങിയത്. സിനിമ വൻ വിജയം നേടി. പിന്നീടിങ്ങോട്ട് മറ്റുചില സിനിമകളിൽ ശ്രീ അഭിനയിച്ചു.

ബിഗ് ബോസ് തമിഴ് സീസൺ ഒന്നിൽ ശ്രീ മത്സരാർത്ഥിയായിരുന്നു. എന്നാൽ നാലാമത്തെ ദിവസം നടൻ ഷോയിൽ നിന്ന് പുറത്ത് പോയി.

ബിഗ് ബോസ് തനിക്ക് പറ്റിയ ഷോ അല്ലെന്നാണ് ശ്രീറാം നടരാജന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം പുറത്ത് വന്ന വീഡിയോയിൽ അന്നത്തെ ശ്രീയാണിതെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസിലാകില്ല എന്നതാണ് കൗതുകം. നടന് അത്രയേറെ മാറ്റം വന്നിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വീഡിയോകളിൽ ശ്രീറാം നടരാജന്‍ മോശമായി സംസാരിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Related Articles

Popular Categories

spot_imgspot_img