തിരുവനന്തപുരം: പതിനെട്ടുവയസുകാരനായ വിദ്യാർത്ഥിയെ ആറംഗസംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് ആണ് സംഭവം. പൂവച്ചൽ സ്വദേശി ഫഹദിനാണ് (18) മർദനമേറ്റത്.
ആറംഗസംഘമാണ് ആക്രമണം നടത്തിയത്. കാറിലെത്തിയ സംഘം ഫഹദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ആറംഗസംഘം ഫഹദിനെ ആക്രമിച്ചത്. സംഭവത്തിൽ അജ്മൽ, ജിസം, സലാം, അൽത്താഫ്, തൗഫീഖ്, ആലിഫ് എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൈസൂരുവിൽ വാഹനാപകടം; മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്
ബെംഗളൂരു: മൈസൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ഗോപാലകൃഷ്ണന്റെ മകൻ ജി. ഗിരിശങ്കർ തരകൻ (26) ആണ് പരിക്കേറ്റത്. ഗിരിശങ്കറാണ് ബൈക്ക് ഓടിച്ചിരുന്നത്.









