web analytics

മുംബൈ ആക്രമണത്തിന് തൊട്ടുമുമ്പ് കൊച്ചിയിലെത്തിയത് എന്തിന്? തഹാവൂർ റാണയെ ഇന്ന് മറൈൻ ഡ്രൈവിലെത്തിക്കും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തി​ന്റെ ​ഗൂഡാലോചനയിൽ മുഖ്യ പങ്കാളിയായ തഹാവൂർ റാണ കൊച്ചിയിൽ താമസിച്ചത് മറൈൻ ഡ്രൈവിൽ.

എന്തിനാണ് സ്ഫോടനത്തിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിലെത്തിയതെന്ന കാര്യം എൻഐഎ വിശദമായി പരിശോധിക്കുകയാണ്.

ഇതി​ന്റെ ഭാ​ഗമായാണ് ദേശീയ അന്വേഷണ ഏജൻസി റാണയെ കൊച്ചിയിൽ കൊണ്ടുവരുന്നത്. റാണയ്ക്ക് ഇവിടെ പ്രാദേശിക സഹായം കിട്ടിയോ എന്നും എൻഐഎ അന്വേഷിക്കുകയാണ്.

2008 നവംബ‍ർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയാണ് പാക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണെയെന്നാണ് കണ്ടെത്തൽ.

എന്നാൽ മുംബൈ ആക്രമണത്തിന് പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്.

ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ച് ഇയാൾ മടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്.

എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണോ കൊച്ചിയിൽ വന്നതെന്നാണ് മുഖ്യമായും പരിശോധിക്കുന്നത്.

ഇവിടെവെച്ച് 13 ഫോൺ നമ്പറുകളിലേക്ക് ഇയാൾ വിളിച്ചിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താൻ നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല.

കൊച്ചി മാത്രമല്ല ബംഗളുരു, ആഗ്ര അടക്കമുളള മറ്റ് ഇന്ത്യൻനഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രണണത്തിനുമപ്പുറത്ത് കൊച്ചിയടക്കമുളള മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടോ എന്നാണ് പരിശോധിക്കുന്നത്

ഡൽഹിയിൽ റാണയെ ചോദ്യം ചെയ്യുന്ന എൻ എ സംഘം ലഭിച്ച വിവരങ്ങൾ തുടർ പരിശോധനകൾക്കായി അതത് എൻ.ഐ.എ യൂണിറ്റുകൾക്ക് കൈമാറുന്നുണ്ട്.

റാണയ്ക്ക് കൊച്ചിയിൽ പ്രാദേശിക ബന്ധങ്ങൾ ഉണ്ടായിരുന്നോ എന്നാണ് കൊച്ചിയിലെ എൻ.ഐ.എ യൂണിറ്റ് മുഖ്യമായും പരിശോധിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് തഹാവുർ റാണ കൊച്ചിയിലെത്തി എന്നതാണ് അന്വേഷണത്തിൻ്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നതും.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക് കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

Related Articles

Popular Categories

spot_imgspot_img