web analytics

പുതിയ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കും മുമ്പ് എൻ.പ്രശാന്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും; വിവാദങ്ങൾ ഒഴിവാക്കാൻ തിരക്കിട്ട നീക്കം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി എ.ജയതിലക് ചുമതല ഏൽക്കും മുമ്പ് എൻ.പ്രശാന്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ തിരക്കിട്ട നീക്കം.

ഈ മാസം ശാരദ മുരളീധരൻ വിരമിക്കുമ്പോൾ എ.ജയതിലക് ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യതയുമുണ്ട്. അതുകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ നവംബർ 11 നാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.

സസ്‌പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ പരാതികൾ നേരിട്ടുകേട്ട് ഉടൻ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

നിർദേശമനുസരിച്ച് അടുത്തയാഴ്ച ഹാജരാകാൻ ചീഫ് സെക്രട്ടറി പ്രശാന്തിന് നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തിയാകും പ്രശാന്തിന്റെ പരാതികൾ തീർപ്പാക്കുക.

തന്നെ കേൾക്കാതെതന്നെ സസ്‌പെൻഷൻ നടപടിയെടുത്തു എന്നുള്ളതായിരുന്നു എൻ.പ്രശാന്തിന്റെ പ്രധാന ആക്ഷേപം. അഡിഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ പ്രശാന്തിന്റെ പേരിൽ വന്ന സമൂഹമാദ്ധ്യമപോസ്റ്റ് വ്യാജമാണെന്നു ചൂണ്ടിക്കാണിച്ച് വക്കീൽ നോട്ടിസും അയച്ചിരുന്നു.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രത്യേക കമ്മിറ്റി പ്രശാന്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തയ്യാറാക്കിയ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

കേരള കേഡർ ഐ.എ.എസുകാരിൽ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും മുതിർന്ന ഉദ്യോ​ഗസ്ഥൻ. 1989 ബാച്ചുകാരനായ മനോജ് ജോഷിക്ക് പക്ഷേ ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിവരാൻ താത്പര്യമില്ലെന്നാണ് വിവരം. രാജസ്ഥാൻ സ്വദേശിയായ മനോജ് നേരത്തെ രണ്ടു തവണ ചീഫ്സെക്രട്ടറിയാകാനുള്ള അവസരം നിരാകരിച്ചിരുന്നു.

ഡോ. ജയതിലക്, പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് പിന്നെയുള്ള സീനിയർ ഐ.എ.എസുകാർ.

കേന്ദ്ര ടെക്സ്‌റ്റൈൽ മന്ത്രാലയത്തിൽ സെക്രട്ടറിയായ രചനാ ഷായും മടങ്ങിവരാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി ഈ മാസം 31ന് വിരമിക്കുകയും ചെയ്യും.

അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാൽ രാജു നാരായണസ്വാമിക്ക് സാദ്ധ്യത വളരെ കുറവാണ്. ഇതോടെയാണ് 1991 ബാച്ചിലെ എ ജയതിലകിന് ചീഫ് സെക്രട്ടറിയാകാൻ സാധ്യതയേറിയത്. ജയതിലകിന് 2026 ജൂൺ വരെ കാലാവധിയുണ്ട്.

മുതിർന്ന ഐ.എ.എസുകാരിൽ കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ ഏപ്രിൽ 30നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് മേയ് 31നും വിരമിക്കും.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

Related Articles

Popular Categories

spot_imgspot_img