നാവില്‍ കൊതിയൂറുന്ന ഒരു വ്യത്യസ്ത വിഭവമാണ് ഇത്തവണ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
1. മീന്‍ – അരക്കിലോ
2. ഇഞ്ചി-െവളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍
പച്ചമുളകു പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് അരച്ചത് – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
3. മൈദ – നാലു വലിയ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – ഒരു വലിയ സ്പൂണ്‍
4. എണ്ണ – പാകത്തിന്
5. ഗ്രാമ്പൂ – രണ്ട്
ഏലയ്ക്ക – രണ്ട്
കറുവാപ്പട്ട – ഒരു കഷണം
സവാള – മൂന്ന്, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
6. മൈദ – ഒരു വലിയ സ്പൂണ്‍
7. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാല്‍ – മുക്കാല്‍ കപ്പ്
രണ്ടാംപാല്‍ – മുക്കാല്‍ കപ്പ്
8. ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
വിനാഗിരി – ഒരു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മീനില്‍ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. ഈ മീന്‍ ൈമദയും കോണ്‍ഫ്‌ളോറും യോജിപ്പിച്ചതില്‍ മുക്കി അല്‍പം എണ്ണയില്‍ വറുത്തു മാറ്റി വയ്ക്കുക.
എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു മൈദ ചേര്‍ത്തിളക്കി പച്ചമണം മാറുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക. കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കണം.
വറുത്തു വച്ചിരിക്കുന്ന മീനും എട്ടാമത്തെ ചേരുവയും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങുക.
വിളമ്പാനുള്ള ബൗളിലാക്കി, അലങ്കരിച്ചു വിളമ്പാം.