web analytics

എന്തിനിത് ചെയ്യുന്നു ? ഒരു സാധനവും മോഷ്ടിക്കില്ല, രണ്ടുമാസത്തിനിടെ കേടാക്കിയത് 9 പൂട്ടുകൾ; സാമൂഹ്യവിരുദ്ധരുടെ തോന്ന്യവാസം മൂലം കടയടച്ച് പൂട്ടാനാവാതെ നാദാപുരത്തെ രാഘവൻ ചേട്ടൻ

പലതും നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടിട്ടുണ്ട്. വ്യത്യസ്തനായ സാമൂഹ്യവിരുദ്ധനാണ്. ഇവർ നശിപ്പിക്കുന്നത് താഴുകളാണ്. കടയുടെ പൂട്ട് നശിപ്പിക്കുന്ന വിരുദ്ധനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാദാപുരം മേലെക്കൂടത്തിൽ രാഘവൻ എന്ന കടയുടമ. ഇരങ്ങന്നൂർ ക്ഷേത്ര പരിസരത്ത് പൂജാ സാധനങ്ങളും മറ്റും വിൽക്കുന്ന ചെറിയ കടയാണ് രാഘവനുള്ളത്. ഇക്കണ്ട നാളുകളിൽ ഒന്നുമില്ലാത്ത പ്രശ്നമാണ് അടുത്തിടെയായി ആരംഭിച്ചത്. രാത്രിയിൽ കടയടച്ച് വീട്ടിലെത്തിയാൽ ഉള്ളിൽ തീയാണ്. ഇരുളിന്റെ മറവിൽ കടയുടെ പശ, പെയിന്റ് പോലുള്ള വസ്തുക്കൾ ഒഴിച്ച് പൂട്ട് തുറക്കാൻ പറ്റാത്ത നിലയിലാക്കുകയാണ് ചെയ്യുന്നത്. കടയിലേക്ക് വൈദ്യുതി എത്തിക്കാനായി സ്ഥാപിച്ച മെയിൻ സ്വിച്ചിൽ ഫ്യൂസുകളും പലപ്പോഴും നശിപ്പിക്കാറുണ്ട്. ആരാണെന്നോ എന്തിനുവേണ്ടിയാണെന്നോ ഒരു പിടിയും ഇല്ലാതെ പൊറുതി മുട്ടിയപ്പോഴാണ് രാഘവൻ പോലീസിൽ പരാതി നൽകിയത്. നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നും മോഷ്ടിക്കാതെ പൂട്ട് മാത്രം നശിപ്പിക്കുന്നത് എന്തിനെന്നറിയാതെ ഉള്ളിൽ തീയുമായാണ് രാഘവൻ ഓരോ ദിവസവും രാത്രി കടയടയ്ക്കുന്നത്.

Read also: ടീമിലെത്തിയതിന് പിന്നാലെ ഇന്ത്യയുടെ T20 ലോകകപ്പ് ടീമംഗങ്ങളെ പിടികൂടി ‘മൊട്ടത്തലയൻ കൂടോത്രം’: അവസാന ഇര സഞ്ജു സാംസൺ, സഞ്ജുവിനിത് ഈ സീസണിൽ ആദ്യ അനുഭവം, നെഞ്ചിടിപ്പിൽ ആരാധകർ

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

Related Articles

Popular Categories

spot_imgspot_img