തിരുവനന്തപുരം: പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി ചിത്രത്തിന്റെ ബജറ്റ് 600 കോടി രൂപയാണെന്ന് കേട്ട് കണ്ണു തള്ളിയവരാണ് മലയാളികൾ. എന്നാൽ കഴിഞ്ഞ ആറു മാസത്തിനിടെ മലയാളികളിൽ നിന്നും ഓൺലൈൻ തട്ടിപ്പുകാർ തട്ടിയെടുത്തത് അതിലും വലിയ തുകയാണ്.690 crore lost in six months due to online fraud in the state
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ആറു മാസത്തിനിടെ നഷ്ടമായത് 690 കോടിയാണ്. മെയ് മാസത്തില്‍ മാത്രം നഷ്ടപ്പെട്ടത് 181.17കോടി രൂപയാണ്.
ഇതില്‍ 1.25 കോടി രൂപ തിരിച്ചുപിടിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് പ്രതിമാസം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
2023 ഡിസംബര്‍ മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയുടെ കണക്കും മുഖ്യമന്ത്രി വെളിപ്പെടുത്തി.
2023 ഡിസംബറില്‍ 54.31കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ 73.41ലക്ഷം തിരിച്ചു പിടിച്ചു. 2024 ജനുവരിയില്‍ നഷ്ടപ്പെട്ടത് 32.84 കോടി രൂപയാണ്. 84.57ലക്ഷം തിരിച്ചു പിടിച്ചു. ഫെബ്രുവരിയില്‍ 126.86 കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ തിരിച്ചുപിടിക്കനായത് 1.87 കോടി രൂപയാണ്.
മാര്‍ച്ചില്‍ 86.11 കോടി രൂപ തട്ടിയെടുത്തു. അതില്‍ 1.6.55 കോടി രൂപ തിരിച്ചു പിടിക്കാനായി. ഏപ്രില്‍ നഷ്ടപ്പെട്ടത്. 136.28 കോടി രൂപയാണ്. അതില്‍ 33.06 ലക്ഷം രൂപ തിരിച്ചുപിടക്കാന്‍ കഴിഞ്ഞു.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യ യുടെ വ്യാപനം നിമിത്തം കുറ്റ കൃത്യങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റം വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.