ചെന്നൈ: ദീപാവലിയ്ക്ക് ശിവകാശിയിൽ നിർമിച്ച് വിറ്റഴിച്ചത് 6,000 കോടി രൂപയുടെ പടക്കങ്ങളെന്ന് തമിഴ്‌നാട് ഫയർക്രാക്കേഴ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ അധികൃതർ അറിയിച്ചു.firecrackers sold in Sivakasi
ശിവകാശിയിൽ 1,150 പടക്കനിർമാണ ഫാക്ടറികളുണ്ടെന്നാണ് കണക്ക്. ഇവിടെ നാല് ലക്ഷംപേർ ജോലി ചെയ്യുന്നുണ്ട്.
എല്ലാ വർഷവും ദീപാവലിയ്‌ക്ക് ഒരു മാസം മുമ്പേ ശിവകാശിയിൽ പടക്ക വിൽപ്പന തുടങ്ങും. ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിർമ്മാണം കുറവായതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
പടക്ക നിർമാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റിന് സുപ്രിം കോടതി നിരോധനം ഏർപ്പെടുത്തിയത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു.
പടക്ക ഉൽപന്നങ്ങൾക്ക് അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.