web analytics

യു.എ.ഇ.യിൽ എത്തുന്നു 45 കിലോമീറ്റർ സ്പീഡുള്ള ലോകത്തിലെ ആദ്യ 5G ഇ-ബൈക്ക്

അത്യാധുനിക സൗകര്യമുള്ള ലോകത്തിലെ ആദ്യ 5G ഇ-ബൈക്ക് ദുബൈയിൽ ലോഞ്ച് ചെയ്തു. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടുന്ന ബൈക്കിന് 45 കിലോമീറ്റർ വരെ സ്പീഡ് ലഭിയ്ക്കും. ബൈക്കിൽ വീഡിയോകോളുകൾ വിളിയ്ക്കാനും സ്വീകരിയ്ക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിയ്ക്കും. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിയ്ക്കുന്ന ഇ-ബൈക്കിൽ ഘടിപ്പിച്ചിരിയ്ക്കുന്ന 64 എം.പി. ക്യാമറ ചുറ്റുവട്ടത്തുള്ള കാഴ്ച്ചകൾ പകർത്തും. ഫ്രണ്ട് ഡിസ്‌പ്ലേയിലുള്ള എട്ട് എം.പി.ക്യാമറ ഉപയോഗിച്ച് വീഡിയോകോളുകൾ വിളിക്കാം. ഏഴു ഇഞ്ച് വലിപ്പമുള്ള ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിയ്ക്കാൻ കഴിയുന്ന ഡിസ്‌പ്ലേയും ഘടിപ്പിച്ചിട്ടുണ്ട്. ബാറ്ററി കപ്പാസിറ്റി , സ്പീഡ്, ജി.പി.എസ്, മറ്റു കാര്യങ്ങൾക്ക് ഡിസ്‌പ്ലേ ഉപയോഗിക്കാം.

കൂട്ടിയിടി ഒഴിവാക്കാനും ചുറ്റുമുള്ള വസ്തുക്കളെ തിരിചച്ചറിയുന്നതിനും സെൻസറുകളും ക്യാമറകളും ഉപയോഗിച്ചിട്ടുണ്ട്. ഓർബിക് കമ്പനിയാണ് ബൈക്ക് ലോഞ്ച് ചെയ്തത്. യു.എ.ഇ.യ്ക്ക് പിന്നാലെ പശ്ചിമേഷ്യയിലും , യൂറോപ്പിലും ബൈക്ക് എത്തും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img