പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായത് വൻ അപകടം. ഗുഡ്സ് ട്രെയിനും കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. (5 dead, 30 injured as goods train collides with Kanchanjunga Express in West Bengal)
കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ രണ്ട് ബോഗികള്‍ പാളം തെറ്റി. വലിയ അപകടമാണ് നടന്നതെന്നാണ് വിവരം. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും സ്ഥലേത്ത് തിരിച്ചിട്ടുണ്ട്.
ചരക്ക് ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗം എക്‌സ്പ്രസുമായി കുട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എക്‌സ്പ്രസിന്റെ രണ്ട് ബോഗികളും ചരക്കുവണ്ടിയുടെ നിരവധി ബോഗികളും പാളം തെറ്റിയിട്ടുണ്ട്. നിരവധി പേര്‍ ട്രെയിനനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് ഗുരുതരസാഹചര്യമാണെന്ന് ഡാര്‍ജലിങ് എഎസ്പി അഭിഷേക് റായ് പറഞ്ഞത്.
#WATCH | West Bengal | Wagon of Kanchenjunga Express train suspended in the air after a goods train rammed into it at Ruidhasa near Rangapani station under Siliguri subdivision in Darjeeling district today; rescue operation underway pic.twitter.com/rYnEfC3vic
— ANI (@ANI) June 17, 2024
Read More: പക്ഷിപ്പനിയില്‍ കനത്ത ജാഗ്രതയിൽ സംസ്ഥാനം, ജനിതകവ്യത്യാസമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരും
Read More: ഇടതുപക്ഷം നശിച്ച് പോകും; ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് കെഇ ഇസ്മായിൽ
Read More: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു