വീട് പുതുക്കിപ്പണിയുന്നതിനിടെ 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ദമ്പതികൾ. യുകെയിലെ ഡോർസെറ്റില്‍ താമസിക്കുന്ന ദമ്പതികളായ ബെറ്റിയും റോബർട്ട് ഫോക്സും`ആണ് അപ്രതീക്ഷിത സംഭവത്തിൽ അമ്പരന്നു നിൽക്കുന്നത്. അടുത്തിടെ പഴയ ഒരു വീട് ഇവർ വാങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കിടെയാണ് നിധി കണ്ടെത്തുന്നത്. (400 year old gold coins were found while renovating the house)
ജോലി ചെയ്യുന്നതിനിടയിൽ അടുക്കളയിലെ തറ കുഴിച്ചപ്പോൾ മണ്ണിൽ എന്തിലോ ഇടിക്കുന്ന ശബ്ദം കേട്ട് ഇഷ്ടികകളോ കല്ലുകളോ ആണെന്ന് അവർ കരുതിയത്. കൂടുതൽ കുഴിച്ചപ്പോളാണ് തകർന്ന മൺപാത്രത്തിൽ നാണയങ്ങളാണെന്ന് മനസ്സിലായത്. 400 വർഷം പഴക്കമുള്ള 1,000 സ്വർണ്ണ-വെള്ളി നാണയങ്ങൾ ആണ് കണ്ടെത്തിയത്.
അപൂർവ്വമായ നാണയങ്ങളാണ് ലഭിച്ചവയിൽ പലതും. ഇതിൽ ഒന്നാം ഇംഗ്ലിഷ് ആഭ്യന്തരയുദ്ധ കാലഘട്ടത്തിലെ നാണയങ്ങൾ വളരെ അപൂർവമാണ്. തറ കുഴിച്ചില്ലായിരുന്നുവെങ്കിൽ, അത് ഇപ്പോഴും അവിടെ മറഞ്ഞിരുന്നേനേ എന്ന് ദമ്പതികൾ പറയുന്നു.