തിരുവനന്തപുരം: പൊതു സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവിൽ കക്കാട് സ്വദേശി വിനോദിനെയാണ് (35) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം.
തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ നിന്ന് മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലെയിനിലെ വനിതാ ഹോസ്റ്റലിന്റെ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വനിതാ ഹോസ്റ്റലിന് സമീപം നിന്ന് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് ഹോസ്റ്റലിൽ നിന്ന് പരാതി വന്നതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഭാര്യയും മക്കളുമൊക്കെയുള്ള ആളാണെന്നും മാനസിക പ്രശ്നമുള്ളതായി വിവരമില്ലെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊന്ന് പൊള്ളുന്നു; 67,000 കടന്ന് സ്വർണ വില, വിവാഹ പാർട്ടിക്കാർ ആശങ്കയിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ വില 67,400 രൂപയായി ഉയർന്നു.
ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് വര്‍ധിച്ചത്. 8425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയാണ് കൂടിയത്.
മാർച്ച് 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നു. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.