ശമ്പളമായി അബദ്ധത്തിൽ യുവാവിന്റെ അക്കൗണ്ടിൽ അയച്ചത് ശമ്പളത്തിന്റെ 330 ഇരട്ടി
എല്ലാ മാസവും ശമ്പളം ലഭിക്കുന്ന ദിവസം സാധാരണ ഒരാളുടെ ജീവിതത്തിലെ സന്തോഷകരമായ ദിവസമാണ്.
അക്കൗണ്ടിലേക്ക് എത്തുന്ന പണം കൊണ്ട് അടുത്ത മാസം എങ്ങനെ ചെലവഴിക്കാമെന്ന ചിന്തയോടെയാണ് തൊഴിലാളി ജോലി തുടരുന്നത്.
എന്നാൽ, ചിലപ്പോൾ അതിനേക്കാൾ വമ്പനൊരു തുക അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതുമുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലാണ് ഈ സംഭവമുണ്ടായത്.
ഒരു ഫുഡ് കമ്പനിയിലെ ഓഫീസ് അസിസ്റ്റന്റായ യുവാവിന്റെ ശമ്പളദിവസം, ഇദ്ദേഹത്തിന്റെ മാസശമ്പളമായ 386 പൗണ്ട് (46162 രൂപ) ലഭിക്കേണ്ടിയിരുന്നപ്പോള്‍ 330 ഇരട്ടി തുക, ഏകദേശം 1,27,000 പൗണ്ട് (ഒന്നര കോടി രൂപക്ക് മുകളിലേറെ) അബദ്ധത്തില്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റായി.
ആദ്യം യുവാവ് അബദ്ധത്തില്‍ ലഭിച്ച തുക തിരിച്ചുകൊടുക്കാൻ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അത് കൈവശം വയ്ക്കാൻ തീരുമാനിച്ചു.
സംഭവത്തിന്റെ മൂന്ന് ദിവസത്തിനുള്ളിൽ ജോലി രാജി വെക്കുകയും, കമ്പനിയിൽ നിന്നുള്ള ഫോൺ കോൾസ്, മെസേജുകൾക്കെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്തു. ഇതോടെ കമ്പനി നിയമ നടപടികൾ ആരംഭിച്ചു.
നാലു വർഷം നീണ്ട നിയമയുദ്ധം
മൂന്നുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ചില്ലിയിലെ കോടതി യുവാവിന് അനുകൂല വിധി നല്‍കി.
ജഡ്ജി സാന്റിയാഗോ, “ഇത് മോഷണമല്ല, മറിച്ച് അനധികൃതമായി ലഭിച്ച തുകയാണ്” എന്ന് നിരീക്ഷിച്ചു. ഇതോടെ ക്രിമിനല്‍ നടപടികൾ അവസാനിച്ചു.
സിവില്‍ നടപടികൾ തുടരുന്നു
ക്രിമിനല്‍ നിയമനടപടികൾ അവസാനിച്ചെങ്കിലും, കമ്പനി ഇപ്പോഴും പണം തിരികെ വാങ്ങുന്നതിനായി സിവിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നു. കമ്പനി വക്താവ്, “സാധ്യമായ എല്ലാ നിയമ മാർഗ്ഗങ്ങളും പരീക്ഷിച്ച് പണം തിരികെ പിടിക്കുമെന്നു” അറിയിച്ചു.
യുവാവിന്റെ അനുഭവം, ചെറിയ തെറ്റായ അക്കൗണ്ടിലേക്കുള്ള ക്രെഡിറ്റ് പോലും എത്രത്തോളം നിയമപരവും സാമ്പത്തികപരവുമായ പ്രതിഫലങ്ങൾ ഉണ്ടാക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു.