web analytics

തൃശൂരിൽ 30 വർഷത്തോളം പഴക്കമുള്ള ആയുർവേദ മരുന്നുകൾ കുഴികുത്തി മൂടി; കുന്നംകുളത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം; കിണറുകളും ജലാശയങ്ങളും മലിനമാകുമെന്ന് ആശങ്ക

30 വർഷത്തോളം ഉപയോഗിക്കാതിരുന്ന ആയുർവേദ മരുന്നുകൾ കുന്നംകുളത്ത് കുഴികുത്തി മൂടിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ബയോക്സ് എന്ന് പേരിലുള്ള സ്വകാര്യ ആയുർവേദ മരുന്ന് ഉത്പ്പാദന കമ്പനിയുടെ കുന്നംകുളം പടിഞ്ഞാറങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ആയുർവേദ മരുന്നുകളാണ് ഗോഡൗൺ ഉൾപ്പെടെയുള്ള കെട്ടിടം വാങ്ങിയവർ കുഴികുത്തി മൂടിയതായി ആരോപിക്കുന്നത്. 30-year-old Ayurvedic medicines buried in Thrissur

കുന്നംകുളം പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് 30 വർഷത്തിലധികം പഴക്കമുള്ള ആയുർവേദ അരിഷ്ടം ഉൾപ്പെടെയുള്ള മരുന്നുകൾ കുഴിച്ചുമൂടിയത്. 400 ലിറ്ററിൻ്റെ 25 കന്നാസുകളിലായി സൂക്ഷിച്ച ആയുർവേദ മരുന്നുകൾ ആളൊഴിഞ്ഞ പറമ്പിൽ വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നു പറയപ്പെടുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്.

ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. എന്നാൽ, നാട്ടുകാർ എത്തുമ്പോഴേക്കും ആയുർവേദ മരുന്നുകൾ പൂർണമായി കുഴിച്ചുമൂടിയിരുന്നു. കഴിഞ്ഞ ദിവസം 500,1000 ലിറ്റർ ടാങ്കുകളിലായി സൂക്ഷിച്ച ആയുർവേദ മരുന്നുകൾ ഉപയോഗശൂന്യമായ കിണറ്റിൽ ഒഴിച്ചു കളഞ്ഞിരുന്നു.

ഇതേ തുടർന്ന് നാട്ടുകാർ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചതോടെ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ബാക്കിയുള്ള മരുന്നുകൾ കുഴിച്ചു മൂടരുതെന്ന് താക്കീത് നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img