തിരുവനന്തപുരം: 29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ 13 മുതൽ 20 വരെ നടക്കും. 15 വേദികളിലായി 180 സിനിമകളാണ് ഇക്കുറി പ്രദർശിപ്പിക്കുക. ചലച്ചിത്ര മേളയുടെ സംഘാടകസമിതി രൂപീകരണം നടന്നു.(29th International Film Festival of Kerala will be held from December 13 to 20)
മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സംഘാടക സമിതിയിൽ 501 അംഗങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇരുപത്തിയൊൻപതാമത് ഐ എഫ് എഫ് കെ യുടെ ലോഗോ മന്ത്രി സജി ചെറിയാൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. ഇക്കുറി സർക്കാർ നയത്തിന്റെ ഭാഗമായി മറ്റു പാക്കേജുകളോടൊപ്പം വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജും ഉൾപ്പെടുത്തും.
മുൻ വർഷത്തെ പോലെ ഡെലിഗേറ്റുകൾക്ക് റിസർവേഷൻ സൗകര്യമുണ്ടായിരിക്കും. ആകെ സീറ്റിന്റെ 60 ശതമാനമാകും റിസർവ്ഡ് പാസുകൾ നൽകുക. രജിസ്‌ട്രേഷൻ 20 മുതൽ ആരംഭിക്കും. വിദ്യാർഥികൾക്ക് ജിഎസ്‌ടി ഉൾപ്പെടെ 590രൂപയും പൊതുവിഭാഗത്തിന് ജിഎസ്‌ടി ഉൾപ്പെടെ 1180 രൂപയുമാണ് ഫീസ്. ഭിന്നശേഷിക്കാർക്ക് തിയേറ്ററിൽ പ്രവേശിക്കുന്നതിനായി റാമ്പ്, വീൽചെയർ സൗകര്യവും ഉണ്ടായിരിക്കും.
പാടത്ത് വെച്ച് ഷോക്കേറ്റു; വാളയാറിൽ അച്ഛനും മകനും ദാരുണാന്ത്യം, അപകടം പന്നിക്ക് വച്ച കെണിയില്‍ നിന്നെന്ന് സംശയം