യുകെയിലെ ഏറ്റവും ഭീകരമായ “കാറ്റ്ഫിഷിംഗ്” കേസിൽ അയർലണ്ടിൽ നിന്നുള്ള 26 കാരനായ അലക്സാണ്ടർ മക്കാർട്ട്‌നിക്ക് ജീവപര്യന്തം തടവ്. ഒരു പെൺകുട്ടിയുടെ ആത്മഹത്യാ ഉൾപ്പെടെ, 70 കുട്ടികൾ ഉൾപ്പെട്ട 185 കുറ്റങ്ങൾ മക്കാർട്ട്‌നി സമ്മതിച്ചു. യുകെ, യുഎസ്എ, കോണ്ടിനെൻ്റൽ യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ 30 രാജ്യങ്ങളിലായി 10 നും 16 നും ഇടയിൽ പ്രായമുള്ള ഏകദേശം 3,500 കുട്ടികളാണ് ഇയാളുടെ ഇരയായത്. 26-year-old man who carried out UK’s worst ‘catfishing’ arrested
മക്കാർട്ട്‌നിയെ “അപകടകാരിയായ, ക്രൂരനായ പീഡോഫൈൽ” എന്നാണ് നിയമപാലകർ വിശേഷിപ്പിച്ചത്. ഓൺലൈനിൽ ആൾമാറാട്ടം നടത്തി മറ്റുള്ളവരെ തട്ടിപ്പിനിരയാക്കുകയും ബ്ലാക്‌മെയ്ൽ ചെയ്യുകയും ചെയ്യുന്നതിനെയാണ് ക്യാറ്റ്ഫിഷിംഗ് എന്നറിയപ്പെടുന്നത്.
കുട്ടികളെ വലയിൽ വീഴ്ത്താൻ ഇയാൾ സ്നാപ്ചാത്ത് ആണ് ഉപയോഗിച്ചിരുന്നത്. ഒരു പെൺകുട്ടിയായി അഭിനയിച്ച്, മക്കാർട്ട്‌നി തൻ്റെ ഇരകളെ തനിക്ക് ചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.തുടർന്ന് വ്യക്തിപരമായ ചിത്രങ്ങളും മറ്റു വിവരങ്ങളും ലഭ്യമാക്കാൻ ഇവരെ നിർബന്ധിക്കുകയും ബ്ലാക്‌മെയ്ൽ ചെയ്യുകയുമായിരുന്നു.
വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള 12 വയസ്സുള്ള സിമറോൺ തോമസ്, മക്കാർട്ട്‌നിയുടെ ആവശ്യങ്ങൾ അനുസരിക്കുന്നതിനുപകരം പിതാവിൻ്റെ തോക്കുപയോഗിച്ച് ജീവനൊടുക്കി. ഇതിനെത്തുടർന്ന് ഈ കുട്ടിയുടെ പിതാവ്, മുൻ യുഎസ് ആർമി വെറ്ററൻ ആയിരുന്ന ബെൻ തോമസ് 18 മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു.
മക്കാർട്ട്നിയുടെ കുറ്റകൃത്യം ആരംഭിച്ചത് അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോൾ ആണെന്ന് ജഡ്ജി വെളിപ്പെടുത്തി.
കോടതി വ്യവഹാരത്തിനിടയിൽ, ലൈംഗിക ഐഡന്റിറ്റിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന പെൺകുട്ടികളെയാണ് മക്കാർട്ട്നി പലപ്പോഴും ലക്ഷ്യമിട്ടിരുന്നതെന്ന് കോടതി വെളിപ്പെടുത്തി.
ആദ്യംകുട്ടികളുമായി ആൾമാറാട്ടം നടത്തി സംസാരിക്കുന്ന ഇയാൾ തുടർന്ന് ഒരു വ്യാജ ക്യാമറ സ്‌നാപ്പ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖവും നഗ്ന ചിത്രങ്ങൾ പകർത്തിയതായി കുട്ടികളെ വിശ്വസിപ്പിക്കും. ഇന്ന് രാത്രി ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെന്നണമെന്നും ചെയ്തില്ലെങ്കിൽ ഈ ഫോട്ടോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയുമാണ് പതിവ്.