web analytics

കുരുന്നു ചുണ്ടുകളിൽ പുഞ്ചിരി നിറച്ച് ഹൊറൈസൺ മോട്ടോഴ്സും വാർഡ്കൗൺസിലറും അം​ഗനവാടി ജീവനക്കാരും

തൊടുപുഴ: കഥയും പാട്ടും കളികളുമായി കഴിഞ്ഞ ചിരികിലുക്കത്തിന്റെ നാളുകളായിരുന്നു ഇതുവരെ. ഇനി ചേട്ടൻമാരും ചേച്ചിമാരമൊക്കെ പഠിക്കുന്ന സ്കൂളുകളിലേക്ക്. അതിന്റെ കൂടി സന്തോഷത്തിലായിരുന്നു ആ കുരുന്നുകൾ.

അവർക്ക്ഇരട്ടി മധുരം നൽകി ​ഗംഭീര യാത്രയയപ്പ് നൽകിയിരിക്കുകയാണ് വെങ്ങല്ലൂർ അം​ഗനവാടിയും ഹൊറൈസൺ മോട്ടോഴ്സും. അം​ഗനവാടിയിൽ നിന്നും ബാലപാഠങ്ങൾ പഠിച്ചിറങ്ങുന്ന 25 വിദ്യാർഥികൾക്ക് മൊമന്റോയും മധുരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. മധുരത്തിനൊപ്പം ലഭിച്ച അം​ഗീകാരം ആ കുരുന്നുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു.

ജില്ലയിലെ തന്നെ മികച്ച അം​ഗനവാടികളിൽ ഒന്നാണ് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിലുള്ള വെങ്ങല്ലൂർ അം​ഗനവാടി. ഇവിടത്തെ അധ്യാപികയും ആയയും സ്വന്തം മക്കളെ പോലെയാണ് ഇവിടെ വരുന്ന കുട്ടികളെ നോക്കുന്നതെന്ന് കൗൺസിലർ നിധി മനോജ് പറഞ്ഞു.

മക്കളെ പിരിയുന്ന വിഷമത്തിലാണ് തങ്ങളെന്ന് അം​ഗനവാടി ടീച്ചർ ബീമ മോൾ ഹനീഫയും മറുപടിയായി പറഞ്ഞു. നിലവിൽ മുപ്പതോളം കുട്ടികളാണ് അം​ഗനവാടിയിലുള്ളത്. പ്രവേശനോൽസവത്തിന് കുരുന്നുകളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികളും ജീവനക്കാരും. അക്ഷരമുറ്റത്തേക്ക് പിച്ചവെക്കാനെത്തുന്ന പുതിയ കുട്ടികളെ കാത്തിരിക്കുകയാണെന്ന് ആയയായ എ. ജെ ഷംലയും പറഞ്ഞു.

ഹൊറൈസൺ മോട്ടോഴ്സ് ജനറൽ മാനേജർ ടി ആർ ശിവദാസ്, സർവീസ് മാനേജർ അഖിൽ സജീവ് എന്നവർ കുട്ടികൾക്ക് മൊമെന്റോ വിതരണം നടത്തി. ചടങ്ങിൽ കുട്ടികളുടെ മാതാപിതാക്കളടക്കം അമ്പതോളം പേർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img