റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപ്പൂരിലെ ഗാംഗ്ലൂരിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്. ബീജാപ്പൂർ ദന്താവാഡേ ജില്ലകളുടെ അതിർത്തിയിലുള്ള ഗാംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റ് വിരുദ്ധവേട്ടയുടെ ഭാഗമായി നിയോഗിതരായ സംയുക്തസംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഭവം. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്.
നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
കൊച്ചി: നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ പരത്തി നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നാണ് പരാതി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എറണാകുളം സിജെഎം കോടതിയില്‍ ആണ് പരാതി നൽകിയിരിക്കുന്നത്.
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും നടനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംഘടനയുടെ സല്‍പ്പേരിന് ജയന്‍ ചേര്‍ത്തല കളങ്കം വരുത്തിയെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആരോപണം.
ഇല്ലാത്ത ആരോപണങ്ങളാണ് ജയന്‍ ചേര്‍ത്തല ഉന്നയിച്ചത്. മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും നിരാകരിച്ചുവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരാതിയിൽ പറയുന്നു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ മാധ്യമങ്ങളെ കണ്ട ജയന്‍ ചേര്‍ത്തല, അസോസിയേഷനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.