ഗസയിൽ ഹമാസിനെതിരായ ആക്രമണത്തിനിടെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 21 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴിനു ശേഷം ആദ്യമായാണ് ഒറ്റയടിയ്ക്ക് ഇത്രയും ഇസ്രയേൽ സൈനികർ കൊല്ലപ്പെടുന്നത്.ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ യുദ്ധടാങ്കുകൾ തകർന്നും കെട്ടിടം തകർന്നു വീണുമാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നവരും പരിക്കേൽക്കുന്നവരുമായ സൈനികരുടെ വിവരം ഇസ്രായേൽ മറച്ചുവെയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഇരുപതിനായിരത്തലധികം ഇസ്രയേൽ സൈനികക്ക് അംഗ വൈകല്യം സംഭവിച്ചതായി ഇസ്രയേൽ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ഗസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ആക്രമണത്തിൽ 200 ഫലസ്തീനികൾ കൊല്ലപ്പെട്ടു ഇതോടെ ഗസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 25000 കവിഞ്ഞു. ഹമാസിന്റെ പക്കൽ നിന്നും ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പാർലമെന്റിലേയ്ക്ക് ബന്ദികളുടെ ബന്ധുക്കൾ ഇരച്ചുകയറി.
Also read: വിദ്യ ഒറ്റയ്ക്ക്, ആരുടേയും സഹായം ലഭിച്ചില്ല; വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്