web analytics

എവിടെച്ചെന്നാലും മലയാളി പൊളിയല്ലേ….; വള്ളങ്ങളിലെത്തിയും നീന്തിച്ചെന്നും ഭക്ഷണമെത്തിച്ചും കേരളത്തിലെ 2018 പ്രളയകാലത്തെ കരുതൽ ദുബായ് പ്രളയത്തിലും ആവർത്തിച്ച് മലയാളികൾ

75 വർഷത്തിന് ആദ്യമായാണ് യുഎഇയിൽ ഇത്ര ഗംഭീരമായ മഴ പെയ്യുന്നത്. മഴ കുറഞ്ഞെങ്കിലും യുഎഇ മഴക്കെടുതിയിൽ തന്നെ തുടരുകയാണ്. ആയിരകണക്കിന് വാഹനങ്ങൾ വെള്ളത്തിനടിലാവുകയും ഷോപ്പിംഗ് മാളുകളും മെട്രോ സ്റേഷനുകളും എല്ലാം നിർത്തി വയ്ക്കുകയും ചെയ്തു. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എല്ലാം നിർത്തിവച്ചതിനാൽ നിരവധി ആളുകൾ വിമാനത്തവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങൾക്കുമായി ആളുകൾ നെട്ടോട്ടം ഓടുന്ന ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി പ്രവാസി മലയാളികൾ മുന്നോട്ടുവന്നത്. ട്രെയിൻ സപ്പോർട്ട്, മലയാളി ഫ്രണ്ട്സ്, ഫ്രീ ഫുഡ്‌ തുടങ്ങിയ ഗ്രൂപ്പുകളിലൂടെ സജീവമാകുകയാണ് മലയാളി പ്രവാസി കൂട്ടായ്മകൾ. കൂടാതെ ഓരോ എമിറേറ്റ്സിലും റെഡ് ക്രസന്റ് വോളണ്ടിയർമാരായും മലയാളികൾ പ്രവർത്തിക്കുന്നുണ്ട്.

കേരളം മറന്ന പ്രളയത്തെ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുകയാണ് യുഎഇയിലെ മഴക്കെടുതി. വെള്ളക്കെട്ടിലൂടെ നീന്തിച്ചെന്നും താൽക്കാലികമായി ഉണ്ടാക്കിയ തോണികളിൽ എത്തിയും അവർ പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് രക്ഷകരായി. വീടുകളിൽ നിന്നും ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നും കിട്ടുന്ന ഭക്ഷണം എത്തിച്ചു നൽകിയും മലയാളികൾ പ്രളയത്തിൽ അകപ്പെട്ടവർക്ക് കൈത്താങ്ങായി. മലയാളികൾ ഉൾപ്പെടെയുള്ളവർ അങ്ങനെ കളക്കെടുതികൾ അതിജീവിച്ച് മുന്നോട്ടു പോവുകയാണ്. ഇനി പറ, എവിടെ ചെന്നാലും മലയാളി പൊളിയല്ലേ?

Read also; രാംലല്ല വിഗ്രഹം ഇനി നെതർലൻഡ്‌സിലും; നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കും; വൈകാതെ ലോകമെങ്ങും സ്ഥാപിക്കുമെന്ന് പിന്നണിക്കാർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

Related Articles

Popular Categories

spot_imgspot_img