ഉടുമ്പൻ ചോല എക്സൈസ് സർക്കിൾ പാർട്ടി രാമക്കൽ മേട് ആമപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ വനമേഖലയിലെ നീർച്ചാലിൽ വ്യാജ വാറ്റിനായി പാകപ്പെടുത്തിയ 200 ലിറ്റർ കോട കണ്ടെത്തി.സി.ഐ . വിജയകുമാറിന് ഇൻ്റലിജൻസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഷാഡോ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാരലിൽ സൂക്ഷിച്ച കോട കണ്ടെത്തിയത്. 200 liters of fake liquor seized in Idukki
സമീപത്തായി വാറ്റുന്നതിനുള്ള സാമഗ്രികളും ലഭിച്ചു. മുൻപും ഈ ഭാഗത്ത് നിന്നും നിരവധി തവണ കോട കണ്ടെടുത്ത് നശിപ്പിച്ചിട്ടുള്ളതും കേസുകൾ എടുത്തിരുന്നതുമാണ്. അനെർട്ടിൻ്റെ സോളാർ പാടത്തിന് സമീപത്ത് നിന്നും വനമേഖലയിൽ നിന്നാണ് ഇത്തവണയും കോട ലഭിച്ചത്.
ക്രിസ്മസിനും ന്യൂ ഇയർ നും എത്തുന്ന റിസോർട്ടുകളിലെ വിനോദ സഞ്ചാരികൾക്കായിട്ടാണ് വ്യാജ വാറ്റിനായി കോട സൂക്ഷിച്ചതെന്ന് ആണ് ലഭിക്കുന്ന വിവരങ്ങൾ. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ പ്രകാശ്, സിജു , അസീസ് , അനൂപ് ‘ രതീഷ് ,അരുൺ മുരളീധരൻ , എന്നിവർ പങ്കെടുത്തു.