web analytics

10​ വ​ർ​ഷ​ത്തി​നി​ടെ കേരളത്തിൽ നിന്നും ശേഖരിച്ചത് 1800 ട​ൺ ഇ-​മാ​ലി​ന്യം

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഓ​രോ വ​ർ​ഷ​വും ഇ-​മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ്​ ഗ​ണ്യ​മാ​യി കൂ​ടു​ന്നതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ 10​ വ​ർ​ഷ​ത്തി​നി​ടെ 1800 ട​ണ്ണോ​ളം ഇ-​മാ​ലി​ന്യ​മാ​ണ്​ സം​സ്ഥാ​ന​ത്തു​നി​ന്ന്​ ശേ​ഖ​രി​ച്ച്​ സം​സ്ക​ര​ണ​ത്തി​ന്​ കൈ​മാ​റി​യ​ത്.1800 tonnes of e-waste collected from Kerala in 10 years

വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ല​ക്​​​​ട്രോ​ണി​ക്​, വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ച​താ​ണ്​ ഇ-​മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ്​ ഉ​യ​ർ​ത്തി​യ​ത്.

അ​ജൈ​വ മാ​ലി​ന്യ​ത്തി​ൽ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഇ-​മാ​ലി​ന്യം പ്ര​കൃ​തി​യു​ടെ​യും മ​നു​ഷ്യ​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന്​ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ക​ടു​ത്ത​താ​ണ്.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഇ​ല​ക്​​ട്രോ​ണി​ക്, ഇ​ല​ക്​​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും അ​വ​യു​ടെ ഭാ​ഗ​ങ്ങ​ളു​മാ​ണ്​ ഇ-​മാ​ലി​ന്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ക​മ്പ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ, റ​ഫ്രി​ജ​റേ​റ്റ​ർ, ലാ​പ്​​ടോ​പ്പു​ക​ൾ, ട്യൂ​ബു​ക​ൾ, സി.​എ​ഫ്.​എ​ൽ ബ​ൾ​ബു​ക​ൾ, എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ, വാ​ഷി​ങ്​ മെ​ഷീ​ൻ, ഇ​ല​ക്​​ട്രി​ക്​ സ്റ്റൗ, ​പ്രി​ന്‍റ​ർ, ഇ​ല​ക്​​​ട്രോ​ണി​ക്​ ക​ളി​പ്പാ​ട്ട​ങ്ങ​ൾ, കാ​ൽ​ക്കു​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ൽ​പെ​ടു​ന്നു.

മ​ണ്ണി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന ഇ​വ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കാ​ഡ്​​മി​യം, മെ​ർ​ക്കു​റി തു​ട​ങ്ങി​യ വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളും കൂ​ട്ടി​യി​ട്ട്​ ക​ത്തി​ച്ചാ​ലു​ണ്ടാ​കു​ന്ന പു​ക​യും മ​ണ്ണി​നെ​യും മ​നു​ഷ്യ​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

ആ​യു​സ്സ്​​ കു​റ​ഞ്ഞ ഇ​ല​ക്​​ട്രോ​ണി​ക്, ഇ​ല​ക്​​ട്രി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളും വി​പ​ണി​യി​ൽ അ​ടി​ക്ക​ടി മാ​റി​വ​രു​ന്ന ഉ​ൽ​പ​​ന്ന​ശ്രേ​ണി​യും ഇ-​മാ​ലി​ന്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച്​ ത​രം തി​രി​ച്ച 27,484 ട​ൺ മാ​ലി​ന്യ​ത്തി​ൽ 900.15 ട​ൺ ഇ-​മാ​ലി​ന്യ​മാ​യി​രു​ന്നു.

വീ​ടു​ക​ളി​ൽ​നി​ന്ന്​ ഹ​രി​ത​ക​ർ​മ​സേ​ന​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ​നി​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക​ളും ഇ-​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്നു.

ഇ-​മാ​ലി​ന്യം ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ടോ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യോ ശേ​ഖ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വും നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ പ​​ല​പ്പോ​ഴും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​റി​ല്ല.

കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ഏ​ജ​ൻ​സി​ക​ളെ ടെ​ൻ​ഡ​ർ വ​ഴി​യാ​ണ്​ ക​ണ്ടെ​ത്തു​ന്ന​ത്. സം​സ്ക​ര​ണ യോ​ഗ്യ​മ​ല്ലാ​ത്ത​ത്​ സി​മ​ന്‍റ്​ ഫാ​ക്ട​റി​ക​ൾ​ക്ക്​ കൈ​മാ​റും. സം​സ്ഥാ​ന​ത്ത്​ എ​ല്ലാ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളു​ടെ​യും അ​ള​വ്​ കൂ​ടി​വ​രു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img