web analytics

അപകടത്തിൽപ്പെട്ടത് സ്വന്തം മകളാണെന്ന് അറിയാതെ പിതാവിന്റെ രക്ഷാപ്രവർത്തനം; സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ പതിഞ്ചുകാരി മരിച്ചു

വെൺമണി: അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയപ്പോൾ ആ പിതാവ് അറിഞ്ഞില്ല രക്തത്തിൽ കുളിച്ചു കിടക്കുന്നത് സ്വന്തം മകളാണെന്ന്. കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കാനും സജി തന്നെ മുൻകൈ എടുത്തു. സ്വന്തം മകൾ അപകടത്തിൽപ്പെട്ടാണ് വെറും 200 മീറ്റർ മാറി ജോലി ചെയ്യുകയായിരുന്നു പിതാവ് സജിമോൻ.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെൺമണി ചെറിയാലുംമൂട്ടിലാണ് സ്‌കൂട്ടർ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ വെൺമണി പഞ്ചായത്ത് 12-ാം വാർഡ് പുതുശ്ശേരി മുറിയിൽ സജിമോന്റെ മകൾ സിംനാ സജി (15) മരിച്ചത്. ബന്ധു ഓടിച്ച സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് അവിടെ ഓടിയെത്തിയെങ്കിലും കഴുത്തിനും മുഖത്തുമേറ്റ പരിക്കുമൂലം രക്തം വാർന്നൊഴുകിയിരുന്നതിനാൽ മകളാണെന്ന് ആദ്യം മനസ്സിലായില്ല.

മറ്റുള്ളവർക്കൊപ്പം ഓട്ടോയിൽ കയറ്റാനും സജി സഹായിച്ചു. തുടർന്ന് അവിടെനിന്ന് മടങ്ങിയ സജിയെ, സിംനയെ ആശുപത്രിയിൽ എത്തിച്ചവരാണ് വിവരം അറിയിച്ചത്. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിംനയുടെ ജീവൻ രക്ഷിക്കാനായില്ല. വെൺമണി ലോഹ്യ മെമ്മോറിയൽ എച്ച്.എസിൽ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയായിരുന്നു സിംനാ.

അപകടത്തിൽ ബന്ധു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമ്മ: ഷൈനി (കുവൈത്തിലാണ്). സഹോദരങ്ങൾ: സോനാ സജി, സ്‌നേഹാ സജി.

 

Read Also: ശബരിമലയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിൽ തിരിമറി; ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തർക്ക് നെയ് മറിച്ചു വിൽക്കും; കീഴ്ശാന്തി പിടിയിലായത് ദേവസ്വം വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img