web analytics

മി​ഠാ​യി​യും പൊ​ട്ടും വ​ള​ക​ളും റി​ബ​ണും ഒ​ക്കെ​യാ​യി അവർ ഇന്നെത്തും; 40 വ​ർ​ഷം മു​മ്പു​ണ്ടാ​യ ദു​ര​ന്തം ഇന്നലെ കഴിഞ്ഞതുപോലെ എന്ന് മൂന്നാറുകാർ; ഹെ​ലി​കോ​പ്റ്റ​ർ കാ​ണാ​നു​ള്ള ഓ​ട്ട​ത്തി​നി​ടെ പാ​ലം ത​ക​ർ​ന്നു 14 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​തി​ൻറെ ഓ​ർ​മ പു​തു​ക്കി മൂ​ന്നാ​ർ

മൂ​ന്നാ​ർ: ഹെ​ലി​കോ​പ്റ്റ​ർ കാ​ണാ​നു​ള്ള ഓ​ട്ട​ത്തി​നി​ടെ പാ​ലം ത​ക​ർ​ന്നു 14 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​തി​ൻറെ ഓ​ർ​മ പു​തു​ക്കി മൂ​ന്നാ​ർ. 40 വ​ർ​ഷം മു​മ്പു​ണ്ടാ​യ ദു​ര​ന്തം ഇ​ന്നും മൂ​ന്നാ​റി​ന്റെ നൊ​മ്പ​ര​മാ​ണ്. മ​രി​ച്ച കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ മി​ഠാ​യി, പൊ​ട്ട്, വ​ള​ക​ൾ, റി​ബ​ൺ തു​ട​ങ്ങി​യ​വ​യു​മാ​യി ഇ​ന്നു ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ത്തെ സ്മാ​ര​ക​ത്തി​ലെ​ത്തും.

1984 ന​വം​ബ​ർ ഏ​ഴി​നാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ക്ല​ബ് മൈ​താ​നി​യി​ൽ ഇ​റ​ങ്ങി​യ ഹെ​ലി​കോ​പ്ട​ർ കാ​ണാ​നു​ള്ള ആ​വേ​ശ​ത്തി​ൽ 14 കു​ട്ടി​ക​ളെ​യാ​ണ് മു​തി​ര​പ്പു​ഴ​യാ​ർ അ​പ​ഹ​രി​ച്ച​ത്. എ​ല്ലാ​വ​രും മൂ​ന്നാ​ർ ഗ​വ. ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർഥി​ക​ളാ​യി​രു​ന്നു. 10.30ഓ​ടെ​യാ​യി​രു​ന്നു ദു​ര​ന്തം. ഹെ​ലി​കോ​പ്ട​റി​ൻറെ ശ​ബ്ദം കേ​ട്ടാ​ണ് യു.​പി വി​ഭാ​ഗം കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കോ​ടി​യ​ത്.

അ​ന്ന് ചി​ല ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ഴ​യ മൂ​ന്നാ​റി​നെ ഹൈ​റേ​ഞ്ച് ക്ല​ബ്ബു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ല​ത്തി​ലേ​ക്ക് കു​ട്ടി​ക​ൾ ഓ​ടി​യെ​ത്തി. എ​ന്നാ​ൽ ഗേ​റ്റ് അ​ട​ഞ്ഞുകി​ട​ന്ന​തി​നാ​ൽ മു​ന്പി​ൽ പോ​യ കു​ട്ടി​ക​ൾ​ക്ക് ഗ്രൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. ഇ​ത​റി​യാ​തെ പി​ന്നി​ൽനി​ന്നു കു​ട്ടി​ക​ൾ വ​ന്നുകൊ​ണ്ടി​രു​ന്നു. ഭാ​രം താ​ങ്ങാ​നാ​കാ​തെ പാ​ല​ത്തി​ൻറെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു. കു​ട്ടി​ക​ൾ മു​തി​ര​പ്പു​ഴ​യാ​റി​ലേ​ക്ക് പ​തി​ച്ചു.

പ​ഴ​യ മൂ​ന്നാ​റി​നെ ഹൈ​റേ​ഞ്ച് ക്ല​ബു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ല​ത്തി​ലേ​ക്ക് കു​ട്ടി​ക​ൾ ഓ​ടി​യെ​ത്തി. ഭാ​രം താ​ങ്ങാ​നാ​കാ​തെ പാ​ല​ത്തി​ൻറെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന്​ കു​ട്ടി​ക​ൾ മു​തി​ര​പ്പു​ഴ​യാ​റി​ലേ​ക്ക് പ​തി​ച്ചു. കൂ​ട്ട​ക്ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യി. നി​ര​വ​ധി കു​ട്ടി​ക​ളെ ര​ക്ഷി​ച്ചു. മൂ​ന്നാ​ർ ഹെ​ഡ് വ​ർ​ക്സ് ഡാ​മി​ൻറെ ഭാ​ഗ​മാ​യ​തി​നാ​ൽ ത​ണു​പ്പും ആ​ഴ​വും കൂ​ടു​ത​ലാ​യി​രു​ന്നു. കൂ​ട്ട​ക്ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യി. നി​ര​വ​ധി കു​ട്ടി​ക​ളെ ര​ക്ഷി​ച്ചു. 14 പേ​രെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ. ​രാ​ജ​ല​ക്ഷ്​​​മി, എ​സ്. ജ​യ​ല​ക്ഷ്​​​മി, എം. ​വി​ജ​യ, എ​ൻ. മാ​രി​യ​മ്മാ​ൾ, ആ​ർ. ത​ങ്ക​മ​ല, പി. ​സ​ര​സ്വ​തി, ക​ല്യാ​ണ​കു​മാ​ർ, സു​ന്ദ​രി, പി. ​റാ​ബി​യ, ടി. ​ജെ​ൻ​സി, ടി. ​ഷി​ബു, പി. ​മു​ത്തു​മാ​രി ,എ​സ്. ക​ല​യ​മ്മാ​ൾ, സി. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ന​ഷ്ട​മാ​യ​ത്. ​1942ൽ ​ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച​താ​യി​രു​ന്നു തൂ​ക്കു​പാ​ലം. പാ​ലം പി​ന്നീ​ട് പു​തു​ക്കി​പ്പ​ണി​തെ​ങ്കി​ലും 2018ലെ ​പ്ര​ള​യം പാ​ല​ത്തെ അ​പ്പാ​ടെ തൂ​ത്തെ​ടു​ത്തു.

മ​രി​ച്ച കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ മി​ഠാ​യി​യും പൊ​ട്ടും വ​ള​ക​ളും റി​ബ​ണും ഒ​ക്കെ​യാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ ദു​ര​ന്ത​സ്ഥ​ല​ത്തെ സ്മാ​ര​ക​ത്തി​ലെ​ത്തും.

ത​ക​ർ​ന്ന തൂ​ക്കു​​പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ സ്​​മാ​ര​ക​ത്തി​ന്​ മു​ന്നി​ൽ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ നി​ക്ഷേ​പി​ക്കു​ന്ന വ​ള​പ്പൊ​ട്ടു​ക​ളും റി​ബ​ണു​ക​ളും മൂ​ക​മാ​യി ആ ​നൊ​മ്പ​ര​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും. മൂ​ന്നാ​ർ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​മു​ണ്ടാ​യ 10.30ന് ​വി​ദ്യാ​ർ​ഥി സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തും.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെത്തു​ട​ർ​ന്ന് മൂ​ന്നാ​റി​ലെ ടാ​റ്റാ ടീ​യി​ൽ മാ​നേ​ജ​രാ​യി​രു​ന്ന അ​ന്ന​ത്തെ കേ​ന്ദ്ര മ​ന്ത്രി ബൂ​ട്ടാ സിം​ഗി​ൻറെ ബ​ന്ധു​വി​നെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യ​ത്. ദു​ര​ന്ത​ത്തെത്തു​ട​ർ​ന്ന് റി​ട്ട. ജി​ല്ലാ ജ​ഡ്ജി പ്ര​ഹ്ലാ​ദ​നെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു.

1942-ൽ ​ബ്രി​ട്ടി​ഷു​കാ​ർ നി​ർ​മി​ച്ച​താ​യി​രു​ന്നു തൂ​ക്കു​പാ​ലം. പാ​ലം പി​ന്നീ​ട് പു​തു​ക്കി നി​ർ​മി​ച്ചെ​ങ്കി​ലും 2018-ലെ ​പ്ര​ള​യ​ത്തി​ൽ പാ​ലം അ​പ്പാ​ടെ ഒ​ലി​ച്ചു​പോ​യി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ത​ക​ർ​ന്ന തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പം നി​ർ​മി​ച്ചി​ട്ടു​ള്ള സ്മാ​ര​ക​ത്തി​നു മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ നി​ക്ഷേ​പി​ക്കു​ന്ന വ​ള​പ്പൊ​ട്ടു​ക​ളും റി​ബ​ണു​ക​ളും മൂ​ക​മാ​യി ആ ​നൊ​ന്പ​ര​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img