ഗുജറാത്തിലെ വഡോദരയിൽ വൻ ബോട്ടപകടം; മരണം 14 ആയി; മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും

ഗുജറാത്തിലെ വഡോദരയിൽ ബോട്ടപകടത്തിൽ 14 സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. നിരവധിപേരെ കാണാതായി. വഡോദര ന​ഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് വിനോദയാത്രയ്ക്ക് പോയ 27 വിദ്യാർത്ഥികളും നാല് അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ മരണം 14 ആയി. മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും ഉൾപ്പെടുന്നു. വഡോദരയ്ക്ക് സമീപമുള്ള ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടിൽ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. തടാകത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇതുവരെ 11 ഓളം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. അഗ്നി രക്ഷാ സേനയ്ക്ക് പുറമേ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും വിന്യസിച്ചു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരനി തടാകത്തിൽ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്കൂളിലെ 27 പേർ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തിൽ പെട്ടത്. ഇതിൽ 23 പേർ കുട്ടികളും നാലുപേർ അധ്യാപകരുമാണ്.

Also read: നവകേരള സദസിന് ബസ് വാങ്ങിയതിന് അംഗീകാരം നൽകി മന്ത്രിസഭ; ചിലവ് ഒരു കോടി

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ഇന്ത്യൻ വിപണിയിൽ കണ്ണുനട്ട് യു.കെ. സർവകലാശാലകൾ; വരുന്നത് വിദ്യാഭ്യാസ രംഗത്തെ വിപ്ലവം….!

40 മില്യൺ വിദ്യാർഥികളുള്ള ഇന്ത്യൻ വിപണിയിൽ കണ്ണുവെച്ച് യു.കെ.യിലെ പ്രധാന സർവകലാശാലകൾ....

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

യുകെയിൽ 22 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മയുടെ പങ്കാളിയ്ക്ക് 25 വർഷം തടവ്

യു കെ: യുകെയിൽ 22 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കേസിൽ...

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം...

Related Articles

Popular Categories

spot_imgspot_img