കറാച്ചി: സിന്ധുനദീജല കരാര്‍ റദ്ദാക്കിയാല്‍ ഇന്ത്യ യുദ്ധത്തിന് തയ്യാറായിരിക്കണമെന്ന് ഭീഷണിയുമായി പാകിസ്ഥാന്‍ മന്ത്രി ഹാനിഫ് അബ്ബാസി.
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത് ഒളിപ്പിച്ചിരിക്കുകയാണെന്നുമാണ് ഹാനിഫ് അബ്ബാസിയുടെ ഭീഷണി.
പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അടച്ചാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തകരുമെന്നും ഹാനിഫ് അബ്ബാസി പറഞ്ഞു.
സിന്ധു നദീ ജല കരാര്‍ ഉടമ്പടി നിര്‍ത്തിയാല്‍ ഇന്ത്യ യുദ്ധത്തിന് തയ്യാറായിരിക്കണം. ആണാവയുങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പ്രകോപനം ഉണ്ടായാല്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നുമാണ് ഇയാളുടെ ഭീഷണി.
ആണവായുധങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്നും ഈ ബാലിസ്റ്റിക് മിസൈലുകള്‍, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും മുന്നറിയിപ്പ് നല്‍കി.