web analytics

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന. ഇതുമായി ബന്ധപ്പെട്ട് കോടതികളിൽ കഴിഞ്ഞ വർഷം എത്തിയത് 1259 കേസുകളാണ്.

കഴിഞ്ഞ വർഷം മാത്രം 39 ഉദ്യോഗസ്ഥരെയും രണ്ട് കേന്ദ്ര സർക്കാർ ജീവനക്കാരെയും മൂന്ന് ഏജന്റുമാരെയും ഉൾപ്പെടെ ആകെ 44 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കൂടുതലും റവന്യൂ വകുപ്പിൽ നിന്നാണ് കൈക്കൂലിക്കാരെ പിടികൂടിയത്. റവന്യൂ വകുപ്പിലെ 20 ഉദ്യോഗസ്ഥരെയും തദ്ദേശ വകുപ്പിലെ 10 ഉദ്യോഗസ്ഥരെയും പിടികൂടിയിട്ടുണ്ട്.

വില്ലേജ് ഓഫീസുകളിലെ അഴിമതി കുറയ്ക്കാൻ ഓപ്പറേഷൻ സുതാര്യത എന്ന പേരിൽ വ്യാപക പരിശോധനകൾ നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല.

മുമ്പ് അഞ്ഞൂറും ആയിരവുമൊക്കെയായിരുന്ന സ്ഥാനത്ത് ഇപ്പോൾ ലക്ഷങ്ങൾവരെയാണ് കൈക്കൂലി.

ഗൂഗിൾ പേ വഴിയും അക്കൗണ്ട് നമ്പറിലേക്ക് ഡെപ്പോസിറ്റ് ചെയ്യിച്ചും കൈക്കൂലി കൈപ്പറ്റിയവർ വിജിലൻസിന്റെ പിടിയിലായിട്ടുണ്ട്.

കോടതി വിചാരണയിൽ(വർഷവും കേസുകളും)

2018 – 907
2019 – 918
2020 – 921
2021 – 1030
2022 – 1405
2023 – 1104
2024 – 1259

കൈക്കൂലി കേസിൽശിക്ഷിക്കപ്പെട്ടവർ

2018 – 61
2019 – 56
2020 – 23
2021 – 20
2022 – 75
2023 – 54
2024 – 94

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img